ADVERTISEMENT

കൊറിയൻ ഗ്ലാസ് ചർമത്തിനും അവരുടെ സൗന്ദര്യ ടിപ്സിനും ഒത്തിരി ഫാൻസുണ്ട്. എന്നാൽ ജാപ്പനീസ് വിദ്യകൾ ലോകപ്രസിദ്ധമാണ്. പ്രത്യേകിച്ച് അവരുടെ എപ്പോഴും ചെറുപ്പമായി തോന്നിക്കുന്ന ചർമം. ഇതിന് കഴിയ്ക്കുന്ന ഭക്ഷണവും ജീവിത ശൈലിയുമെടക്കം പല ഘടകങ്ങളും അടിസ്ഥാനമായിട്ടുണ്ടെങ്കിലും, ചര്‍മ സംരക്ഷണവും ഇതില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. ചർമത്തിലെ ചുളിവ് മാറ്റി നല്ല തിളക്കം നല്‍കാൻ ജാപ്പനീസുകാർ ചെയ്യുന്ന ചില പൊടിക്കൈകൾ നമുക്കൊന്ന് കണ്ടാലോ?

ഗ്രീൻ ടീ

ഗ്രീന്‍ ടീ ചെറുപ്പമുള്ള ചര്‍മം നല്‍കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ തടയാനും ഇതുവഴി മുഖത്തു ചുളിവുകള്‍ വീഴുന്നതു തടയുവാനും സഹായിക്കും. ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ ശീലമാക്കുന്നത് ആരോഗ്യത്തിനും ഒപ്പം ചര്‍മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയുവാനും ഇതേറെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.

ബദാം പൗഡർ

ജാപ്പനീസ് യുവതികൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണിത്. ചർമത്തിലെ അഴുക്ക് നീക്കി തിളക്കം നൽകാൻ ബദാം പൗഡറിന്റെ ഉപയോഗം സഹായിക്കുന്നു. വെള്ളത്തിൽ ബദാം പൗഡർ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചർമത്തിന് ഏറെ നല്ലതാണ്.

ഫേസ് മസാജ്

ഫേസ് മസാജ് ജാപ്പനീസ് ജനതയുടെ യുവത്വം കാത്തു സൂക്ഷിയ്ക്കുന്നതില്‍ പ്രധാന സ്ഥാനം വഹിക്കുന്നു. ഇത് ചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിയ്ക്കും. ചര്‍മത്തിന് ചെറുപ്പം നല്‍കും. കൃത്യമായ രീതിയില്‍ വേണം, മസാജ് ചെയ്യാന്‍. എപ്പോഴും താഴേ നിന്നും മുകളിലേയ്ക്കുള്ള രീതിയില്‍ മസാജ് ചെയ്യുക. വിവിധ വശങ്ങളില്‍ നിന്നും കൃത്യമായ രീതിയിൽ മസാജ് ചെയ്യാം. നാച്വറല്‍ ക്രീമുകളോ ഇല്ലെങ്കില്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം

അസുക്കി പൗഡർ

അസുക്കി ബീൻസിൽ നിന്നുണ്ടാക്കുന്ന ഈ പൊടി സൗന്ദര്യ സംരക്ഷണത്തിനു കാലങ്ങളായി ഉപയോഗിക്കുന്നു. ചർമകാന്തി വർധിപ്പിക്കാനുള്ള കഴിവാണ് അസുക്കി പൗഡറിനെ പ്രശ്തമാക്കുന്നത്. ഏതൊരു സ്ക്രബ്ബിലെയും അടിസ്ഥാന ഘടകമായി അസുക്കി പൗഡർ ഉപയോഗിക്കാം.

കടൽപായൽ

കടൽ പായൽ പൊടിച്ച് ഉപയോഗിക്കുന്നതും ജപ്പാനിൽ സ്വാഭാവികമാണ്. വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നതാണ് ഇവരുടെ രീതി. ഇത് മുഖത്തിനു നല്ല തിളക്കം നൽകും. ഇത് കൂടാതെ സീവീഡ് എന്ന ഭക്ഷണം ജാപ്പനീസ് ഡയറ്റിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഇതാണ് ഇവരുടെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പോഷക സമൃദ്ധമായ ഒന്നാണിത്. ചര്‍മത്തിന് ഏറെ ഗുണകരമാണ്. കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍, വൈറ്റമിന്‍ കെ, ഫോളേറ്റ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

English Summary:

Unlocking Ageless Beauty: Japanese Skincare Secrets Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com