ADVERTISEMENT

വിവാഹം ഏത് പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണ്. ആ സുപ്രധാന ദിവസത്തിൽ ഏറ്റവും സുന്ദരി ആയി ഒരുങ്ങാനാണ് എല്ലാവരും ശ്രമിക്കുക. ഇപ്പോഴത്തെ വിവാഹത്തിലാണെങ്കിൽ ചടങ്ങുകളും നിരവധിയാണ്. ഹൽദി, സംഗീത്, മെഹന്ദി അങ്ങനെ പോകുന്നു ലിസ്റ്റ്. ദിയ കൃഷ്ണയുടെ വിവാഹത്തിൽ നമ്മൾ ഇതൊക്കെ കണ്ടതുമാണ്. ഓരോ ചടങ്ങിനും വസ്ത്രം മാറുന്നതിനനുസരിച്ച് മേക്കപ്പും മാറും. മാത്രമല്ല ഹെവി മേക്കപ്പും ആയിരിക്കും. ഇതൊക്കെ കഴിയുമ്പോൾ മുഖത്തിന്റെ അവസ്ഥ എന്താകുമെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ അക്കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ ചെലുത്തണം. വിവാഹച്ചടങ്ങുകളിൽ ചർമത്തിനായി അറിയേണ്ട കാര്യങ്ങൾ നോക്കാം.

മുഖം കഴുകണം

മേക്കപ്പ് ചെയ്യുന്നതിനു മുൻപും എല്ലാം കഴിഞ്ഞ് മേക്കപ്പ് അഴിക്കുമ്പോഴും മുഖം നന്നായി കഴുകണം. മേക്കപ്പ് ഇടുന്നത് എപ്പോഴും കഴുകി വൃത്തിയാക്കിയ ചർമത്തിൽ ആയിരിക്കണം. ഇല്ലെങ്കിൽ മുഖക്കുരു പോലുള്ള നിരവധി ചർമ പ്രശ്നങ്ങൾ ഉണ്ടാവും. അതുപോലെ തന്നെ ഉറങ്ങുന്നതിനു മുൻപ് മേക്കപ്പ് എല്ലാം നല്ല പോലെ കഴുകി കളയണം. ഇത് ചർമത്തിനു കേടുപാടുകൾ ഉണ്ടാക്കുന്നത് ഒരു പരിധിവരെ തടയും.

വിശ്രമം

ഓരോ ചടങ്ങിനു ശേഷവും ചർമത്തിനു ബ്രീത്തിങ് സ്‌പേസ് നൽകണം. വൈകിട്ട് നടക്കുന്ന ചടങ്ങാണെങ്കിൽ ഉച്ചയ്ക്ക് മേക്കപ്പൊക്കെ ചെയ്ത് വൈകിട്ട് അഴിച്ചു കളയാം. രാത്രി ഒരു നൈറ്റ് ക്രീമും തേച്ച് നന്നായി വിശ്രമിക്കുക. പിറ്റേന്ന് രാവിലെ തന്നെ വീണ്ടും മേക്കപ്പ് ഇടാൻ വരട്ടെ ചർമത്തിന് കൃത്യമായ കെയർ നൽകിയതിന് ശേഷം മാത്രം വീണ്ടും മേക്കപ്പ് ധരിക്കുക.

ടോണർ

ചർമത്തിലെ കേടുപാടുകൾ ഇല്ലാതാക്കാൻ മികച്ച വഴിയാണ് ടോണറിന്റെ ഉപയോഗം. ഇതിനായി ആദ്യം ടോണർ ഉപയോഗിച്ച് മുഖം തുടച്ചു വൃത്തിയാക്കുക. ചർമത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ നിലനിർത്തുന്നതിനും ബാക്‌ടീരിയയിൽ നിന്നും സൂക്ഷ്‌മ ജീവികളിൽ നിന്നും ചർമത്തെ രക്ഷിക്കാനും ഇത് സഹായിക്കും. കുറച്ച് പഞ്ഞിയിലേക്ക് ടോണർ എടുത്ത് മുഖം നന്നായി തുടയ്‌ക്കുക. ടോണർ അല്ലെങ്കിൽ റോസ് വാട്ടറും ഉപയോഗിക്കാം.

ചുണ്ടിനും വേണം പ്രത്യേക ശ്രദ്ധ

വിവാഹം ആയത് കൊണ്ട് തന്നെ പല ബ്രാൻഡിലുള്ള പല നിറത്തിലുള്ള ലിസ്റ്റിക്കുകളാണ് ഒരു ചടങ്ങിനും ഉപയോഗിക്കുക. പലപ്പോഴും നിങ്ങളുടെ മേക്കപ്പ് ആർട്ടിസ്റ്റ് തന്നെയായിരിക്കും ലിപ്സ്റ്റിക്ക് കൊണ്ട് വരുന്നതും. അത് നിങ്ങളുടെ ചുണ്ടുകൾക്ക് എത്രത്തോളം മികച്ചതാണെന്ന് പറയാനും സാധിക്കില്ല അതുകൊണ്ടുതന്നെ എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ചുണ്ട് നന്നായി വൃത്തിയാക്കുക. ശേഷം ഉറങ്ങുമ്പോൾ മികച്ച ഒരു ലിപ്ബാം ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com