ADVERTISEMENT

പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കക്ഷത്തിലെ കറുപ്പ്. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പോലും ഇത് കാരണം ചിലർക്കും പറ്റാറില്ല. പലപ്പോഴും നമ്മുടെ ആത്മവിശ്വാസം ഇതുമൂലം നഷ്ടപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇതിന് കാരണങ്ങള്‍. എന്നാൽ ഇനി അത് ആലോചിച്ച് വിഷമിക്കേണ്ട. ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന സാധനങ്ങൾ മതി. അതിന് പ്രധാനപരിഹാരമാണ് തേങ്ങാവെള്ളം. 

കക്ഷം കറുക്കാനുള്ള കാരണങ്ങൾ

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരിൽ കൂടുതലായും കക്ഷത്തിൽ കറുപ്പ് കാണപ്പെടാറുണ്ട്. ഇത്തരക്കാരിൽ കക്ഷത്തിൽ മാത്രമല്ല കഴുത്തിലും, തുടകൾക്കിടയിലും ഒക്കെ ഈ കറുപ്പ് നിറം കാണാൻ പറ്റും. ഇതൊന്നും കൂടാതെ അമിതമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നതും ലോഷനുകള്‍ പുരട്ടുന്നതും ഉരച്ച് കുളിക്കുന്നതും ചര്‍മ്മത്തിലെ നിറം മങ്ങുന്നതിനു കാരണമാണ്.

വസ്ത്രങ്ങളാണ് മറ്റൊരു കാരണം. ഇറുകിയ വസ്ത്രങ്ങളിടുമ്പോൾ കക്ഷത്തിലെ തൊലിയുമായി തുണി ഉരയുമ്പോൾ നേരിയ വീക്കം ഉണ്ടാക്കും. ഇത് കാലക്രമേണ മെലനോസൈറ്റുകളെ (മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ) നശിപ്പിക്കുകയും പിഗ്മെൻ്റ് പുറത്തുവിടുകയും ചെയ്യുന്നു. ഇത് അലർജി ഉണ്ടാകാൻ കാരണമാകുന്നു. ചിലപ്പോൾ അനുഭവപ്പെടുന്ന നേരിയ ചൊറിച്ചിൽ യഥാർഥത്തിൽ കക്ഷത്തിലെ കറുപ്പിന് കാരണമാകും.

മാസ്ക് ഉണ്ടാക്കുന്ന വിധം

ഇതിനായി ആകെ 4 ചേരുവകളാണ് ആവശ്യം. 3 ടീസ്പൂണ്‍ തേങ്ങാവെള്ളം, 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍, 1 ടീസ്പൂണ്‍- കടലമാവ് എന്നിവയാണ് വേണ്ടത്. ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കുക. നല്ലപോലെ ക്രീം പരുവത്തിലാക്കി കക്ഷത്തില്‍ നല്ല കട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് വെച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്തരത്തില്‍ എല്ലാ ദിവസവും ചെയ്യുന്നത് കക്ഷത്തിലെ കറുപ്പുനിറം കുറയ്ക്കാന്‍ സഹായിക്കും.

English Summary:

Banish Underarm Darkness With This Simple Coconut Water Mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com