ADVERTISEMENT

കൊറിയൻ സുന്ദരികളെ കാണുമ്പോൾ ഇതുപോലെ തിളങ്ങുന്ന മുഖം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? പക്ഷേ, ഇതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പലവസ്തുക്കളും പരീക്ഷിക്കാറുണ്ട്. അതെല്ലാം പലപ്പോഴും വിപരീതഫലമായിരിക്കും നൽകുന്നത്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു കിടിലൻമാസ്കാണ് ഇവരുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം. വീട്ടിൽ വളരെ എളുപ്പിത്തിൽ തയാറാക്കാവുന്ന ഈ മാസ്ക് ഉപയോഗിച്ചാൽ മുഖം കണ്ണാടി പോലെ തിളങ്ങുകമാത്രമല്ല, കൂടുതൽ മൃദുലമാവുകയും ചർമത്തിലെ ചുളിവുകൾ മാറ്റി യുവത്വം നിലനിർത്തുകയും ചെയ്യും. 

കഞ്ഞിവെള്ളം

ഈ മാസ്കുണ്ടാക്കുന്നതിന് ആദ്യം വേണ്ടത് കഞ്ഞിവെള്ളമാണ്. ചർമത്തിന് ബ്ലീച്ചിങ് ഇഫക്ട് നൽകുന്ന വസ്തുവാണ് ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ കഞ്ഞിവെള്ളം. വൈറ്റമിൻ ബിയും പ്രോട്ടീനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായം കുറവ് തോന്നിക്കുന്നതിനും തിളക്കവും മിനുസമുള്ളതുമായ ചർമം ലഭിക്കാനും ഉപയോഗിക്കാം. 

നാരങ്ങാനീര്

വളരെ ഏറെ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങാനീര്. ചർമത്തിന് നല്ല തിളക്കം നൽകാൻ നാരങ്ങാനീരിന് സാധിക്കും. മുഖത്ത് ഉപയോഗിക്കാവുന്ന മറ്റേതെങ്കിലും മിശ്രിതത്തോട് ചേർത്ത് ഉപയോഗിക്കണമെന്നു മാത്രം. ചർമത്തിന്റെ ഇലാസ്തികത നിലനിർത്താനും നിറംനൽകാനും നാരങ്ങാനീര് സഹായിക്കും. 

തേൻ

ചർമ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു വസ്തുവമാണ് തേൻ. ചർമത്തിനു തിളക്കം നൽകാൻ ഏറെ സഹായിക്കുന്ന ഒന്നാണ് തേൻ. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ തേനിലുണ്ട്. ഇത് ചർമത്തിനു ജലാംശം നൽകുകയും ചർമത്തിന്റെ സംന്തുലിതാവസ്ഥ നിലനിർത്തുകയും സെബം ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. 

മാസ്ക് തയാറാക്കുന്ന വിധം

പുളിപ്പുള്ള കഞ്ഞിവെള്ളമാണ് മാസ്ക് തയാറാക്കുന്നതിന് ആവശ്യം. കഞ്ഞിവെള്ളം ഒരുപാത്രത്തിൽ അടച്ചു വയ്ക്കുക. പിറ്റേദിവസം ഇതിലേക്ക് തേനും അൽപം നാരങ്ങാനീരും ചേർക്കണം. ശേഷം നന്നായി യോജിപ്പിച്ച മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ചർമത്തിന് തിളക്കവും മിനുസവും നൽകുന്നു. ഏതുതരത്തിലുള്ള ചർമമുള്ളവർക്കും ഇത് ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com