ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും പ്രണയത്തില്‍ എന്നു റിപ്പോർട്ട്. ബോളിവുഡ് ലൈഫ് എന്ന പോര്‍ട്ടലാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

2019 ഫെബ്രുവരിയിലാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയത്. ഈ ബന്ധം തമാശയായല്ല കാണുന്നത്. ഉടനെ വിവാഹം ഉണ്ടാകാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. രാഹുൽ ലോകകപ്പ് ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ്. രാഹുലിന്റെ വക്താവിനെ വിളിച്ചെങ്കിലും പ്രതികരിക്കാൻ തയാറായില്ല എന്നും റിപ്പോർ‌ട്ടിൽ പറയുന്നു.

രാഹുലും ആതിയയും ഒന്നിച്ചുള്ള ചിത്രം ഇവരുടെ പെതുസുഹൃത്ത് ആകാൻക്ഷ രഞ്ജൻ കപൂറാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ ‌ഇരുവരും പ്രണയത്തിലാണ് എന്നു വാർത്തകൾ വന്നു.

ബോളിവുഡ് നടി സോണാൽ ചൗഹാനുമായി രാഹുൽ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അതു ഗോസിപ്പു മാത്രമാണന്നു സോണാൽ‌ വ്യക്തമാക്കി. പിന്നീട് നടി നിധി അഗർവാളുമായി ബന്ധപ്പെടുത്തിയും രാഹുലിന്റെ പേരു വന്നു. രാഹുൽ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു നിധിയുടെ പ്രതികരണം.

2015ൽ ഹീറോ എന്ന സിനിമയിലൂടെയാണ് ആതിയ ഷെട്ടി ബോളിവുഡിൽ തുടക്കം കുറിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com