ADVERTISEMENT

അനശ്വര നടൻ ജയന്റെ 80–ാം ജന്മദിനത്തിൽ വികാരനിർഭരനായി സഹോദര പുത്രനും ‌സീരിയൽ താരവുമായ ആദിത്യൻ. ജീവിതത്തിൽ തനിക്ക് ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ദിവസം എന്നാണ് ജയന്റെ ചിത്രം പങ്കുവച്ചു ആദിത്യൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. വല്യച്ഛന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന ആദിത്യൻ, അമ്പിളി ദേവി ജീവിതത്തിലേക്കു വന്നിട്ട് ആറുമാസം തിക‍ഞ്ഞതാണ് സന്തോഷത്തിനു കാരണം എന്നും കുറിക്കുന്നു.

‘‘എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്. ഇന്ന് വല്യച്ഛന്റെ 80 പിറന്നാൾ ആണ്. വല്യച്ഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു. ഇനി സന്തോഷം പറയാം അമ്പിളികുട്ടി എന്റെ ജീവിതത്തിൽ വന്നിട്ട് ഇന്നേക്ക് ആറു മാസമായി. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം’’– ആദിത്യന്‍ കുറിച്ചു.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലാണ് കൃഷ്ണൻ നായർ എന്ന ജയൻ ജനിച്ചത്. കോളിളക്കം എന്ന സിനിമയയ്ക്കു വേണ്ടി ഹെലികോപ്റ്ററിൽ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. 2019 ജനുവരി 25 ന് ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com