ADVERTISEMENT

അമ്പിളി ദേവി– ആദിത്യൻ ജയൻ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. ആദിത്യൻ ജയൻ സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത ആരാധകരോടു പങ്കുവച്ചത്. വല്യച്ഛന്റെ മാസവും അമ്മയുടെ നക്ഷത്രവുമാണ് കുഞ്ഞിന്. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയുണ്ടെന്നും ആദിത്യൻ കുറിച്ചു. 

‘‘ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ. അമ്മയുടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി’’, അമ്പിളി ദേവിക്കൊപ്പമുളള ചിത്രവും കുഞ്ഞിന്റെ കാലുകളുടെ ചിത്രവും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെ ഓരോ ചെറിയ വിശേഷങ്ങളും ആദിത്യനും അമ്പിളിയും പങ്കുവയ്ക്കാറുണ്ട്. അമ്പിളി ദേവി ഗുരുതരമായ അവസ്ഥയിലാണെന്ന രീതിയിൽ ചില ഓൺലൈനുകൾ നടത്തിയ വ്യാജപ്രചരണത്തിനെതിരെ ആദിത്യൻ ജയൻ അടുത്തിടെ രംഗത്തെത്തിയിരുന്നു.

ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. 2019 ജനുവരി 25ന് ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.

 

 

 

English Summary : Ambili Devi Blessed with baby boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com