രോവിനൊപ്പം ജൂഹി, വിവാഹ സൂചനയോ എന്ന് ആരാധകർ; വിഡിയോ
Mail This Article
മലയാള കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ. ഡോക്ടര്‍ രോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങള്‍. ഒരു സിനിമയുടെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാൻ ഇരവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയം ആരാധകര്‍ പ്രകടിപ്പിച്ചത്.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. മറ്റുള്ളവർക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്. ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെ. അഭിനയത്തിലും മോഡലിങ്ങിലും താൽപര്യമുള്ള രോവിൻ ഒരു സംഗീത ആൽബത്തിൽ ജൂഹിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഉപ്പും മുളകും എന്ന സീരിയലിൽ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രം അടുത്തിടെ വിവാഹിതയായിരുന്നു. ഇത് ജൂഹിയുടെ യഥാര്‍ഥ വിവാഹമാണെന്ന തരത്തിൽ പ്രചാരമുണ്ടായി. ഇതിനെതിരെ ജൂഹി ഫെയ്സ്ബുക്ക് ലൈവിൽ വരികയും വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ വിവാഹം എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.
തനിക്കൊരു പ്രണയമുണ്ടെന്ന് ജൂഹി മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
English Summary : Is wedding on the cards for Juhi Rustagi