‘പ്രണയം ജൂഹിയിൽ ഇടം കണ്ടെത്തി; ചിത്രം പങ്കുവച്ച് രോവിൻ
Mail This Article
സീരിയൽ താരം ജൂഹിയുടെയും ഡോക്ടറും മോഡലുമായ രോവിൻ ജോർജിന്റെയും വിവാഹവാർത്തകൾക്കു പിന്നാലെ ഇവരുടെ പ്രണയാർദ്രമായ കപ്പിൾ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനുശേഷം രോവിന്റെ തോളത്തിരിക്കുന്ന ചിത്രം പങ്കുവച്ച് ജൂഹി തന്റെ പ്രണയം അറിയിച്ചിരുന്നു. ഇപ്പോൾ ഹൃദ്യമായ പുതിയ ചിത്രവുമായി എത്തിയിക്കുകയാണ് രോവിന്‍.
ഇരുവരും മതിലിൽ ചാരി പരസ്പരം നോക്കി നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. വെള്ള ഫ്രോക്കാണ് ജൂഹിയുടെ വേഷം. വെള്ള ഷർട്ടും നീല ജീൻസുമാണ് രോവിൻ ധരിച്ചിരിക്കുന്നത്. ‘‘പ്രണയം അവളിൽ ഇടം കണ്ടെത്തി’’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
‘‘സൗഹൃദവും പ്രണയവും ഒരാളിൽ കണ്ടെത്തുന്നത് സങ്കൽപിച്ചു നോക്കൂ’’ എന്നാണ് രോവിന്റെ തോളിലിരിക്കുന്ന ചിത്രത്തിനൊപ്പം ജൂഹി കുറിച്ചത്.
‘ഉപ്പും മുളകും’ എന്ന സീരിയലിൽ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രശ്സതയാകുന്നത്. സീരിയലിലെ കഥാപാത്രം അടുത്തിടെ വിവാഹിതയായിരുന്നു. ഇതിനുശേഷം സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയാണ് ജൂഹി.
രോവിന്‍ ജോർജ് ഡോക്ടറാണ്. മോഡലിങ്ങിലും അഭിനയരംഗത്തും സജീവമാണ്. ജൂഹിക്കൊപ്പം ഒരു മ്യൂസിക്കൽ ആൽബത്തിൽ രോവിന്‍ പ്രവർത്തിച്ചിട്ടുണ്ട്.
English Summary: Juhi Rustagi with Rovin George