ADVERTISEMENT

നടൻ ശശി കലിംഗയ്ക്ക് ആദരമർപ്പിച്ച് ശിൽപി ഡ‍ാവിഞ്ചി സുരേഷ്. പപ്പായയിൽ ശശി കലിംഗയുടെ മുഖം ഒരുക്കിയാണ് ഡാവിഞ്ചി സുരേഷ് തന്റെ ആദ‌രം അറിയിച്ചത്. ഒരു ബ്ലേഡ് ഉപയോഗിച്ച് മിനറ്റുകൾ കൊണ്ടാണ് രൂപം ഒരുക്കിയത്.

കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു ശശി കലിംഗയുടെ അന്ത്യം. കരൾ രോഗബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.

ചന്ദ്രകുമാർ എന്നാണ് ശശി കലിംഗയുടെ യഥാർഥ പേര്. നാടക വേദിയിലൂടെ സിനിമയിലെത്തിയത്. 250ൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

English Summary : Davinchi Suresh Honor Kalinga Sasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com