സമാധാനം തിരഞ്ഞ് ലോകം ; ശ്രീ ശ്രീ രവിശങ്കറിലേക്ക് ചൂണ്ടി ഗൂഗിള്‍
Mail This Article
മെഡിറ്റേഷനെക്കുറിച്ച് സെർച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻവർധനയെന്ന് ഗൂഗിൾ. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കറിന്റെ പേര് പരാമർശിച്ചാണ് ഗൂഗിളിന്റെ ട്വീറ്റ്.
അയർലൻഡില്‍ നിന്നാണ് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ എത്തുന്നത്. തുടർന്നാണ് ഓൺലൈൻ മെഡിറ്റേഷൻ ചെയ്യാൻ താൽപര്യമുള്ളവർക്കായി ശ്രീശ്രീ രവിശങ്കറിന്റെ യൂട്യൂബ് ചാനൽ ഉൾപ്പെടുത്തി ഗൂഗിൾ ട്വീറ്റ് ചെയ്തത്.
മെഡിറ്റേഷന്റെയും യോഗയുടെയുമെല്ലാം പ്രാധാന്യം ഉയർത്തിപ്പിടിച്ച ആചാര്യനാണ് ശ്രീ ശ്രീ രവിശങ്കർ. അദ്ദേഹം രൂപപ്പെടുത്തിയ ജീവനകല എന്ന ജീവിത രീതി പിന്തുടരുന്ന നിരവധിപ്പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഓൺലൈനിലൂടെ ശ്രീ ശ്രീ രവിശങ്കർ നടത്തുന്ന തത്സമയ മെഡിറ്റേഷൻ ക്ലാസുകൾ പ്രസിദ്ധമാണ്.
മേയ് 13ന് ശ്രീ ശ്രീ രവിശങ്കറിന്റെ 64–ാം ജന്മദിനമാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കാനുള്ള സന്ദേശം ലോകത്തിനു പകർന്നു നൽകി കർമനിരതനായി തുടരുകയാണ് അദ്ദേഹമിപ്പോഴും.