ചതി, വേദന, ഒറ്റപ്പെടല്‍; കഥ പറഞ്ഞ് മേഘ്ന വിൻസെന്റ് ; വിഡിയോ
Mail This Article
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്ന വിൻസെന്റ്. ലോക്ഡൗണ്‍ കാലത്ത് Meghnaz StudioBox എന്ന യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം. പാചകവും നൃത്തവും വീട്ടു വിശേഷങ്ങളുമൊക്കെ ഈ ചാനലിലൂടെ മേഘ്ന പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ ചതിക്കപ്പെട്ടവര്‍ക്ക് മോട്ടിവേഷൻ നൽകാനായി ഒരു കഥയാണ് താരം പുതിയ വിഡിയോയിൽ പങ്കുവച്ചത്.
വ്യാപാര ആവശ്യങ്ങൾക്കു വേണ്ടി മറ്റൊരു ഗ്രാമത്തിലേക്കു ഭാണ്ഡക്കെട്ടുകളുമായി പോകാനൊരു വഴി ആലോചിച്ച വ്യാപാരി അവിടെയുള്ള ഒരു കഴുതയെ കാണുന്നു. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സുഖകരമായ ഒരു ജീവിതം വാഗ്ദാനം ചെയ്ത് അയാൾ കഴുതയെ കൂടെ കൂട്ടുന്നു. പതിയെ തന്റെ ഭാണ്ഡകെട്ടുകളെല്ലാം കഴുതയെ കൊണ്ടു ചുമപ്പിച്ച അയാൾ, കുറച്ചു ദൂരം പിന്നിട്ടപ്പൾ അതിന്റെ പുറത്തു കയറി ഇരുന്നു. പിന്നീട് കഴുതയും ഭാണ്ഡകെട്ടുകളും ഒരു കുഴിയിൽ വീഴുന്നു. എന്നാൽ തന്നെ വിശ്വസിച്ചു വന്ന കഴുതയെ അനാഥമാക്കി അയാള്‍ തന്റെ ഭാണ്ഡകെട്ടുകൾ മാത്രമെടുത്ത് സ്ഥലം വിടുന്നു. കഴുത ചതിക്കപ്പെട്ടതായി മനസ്സിലാക്കുന്നതും ഒറ്റപ്പെടലും വേദനയും അനുഭവിക്കുന്നതും പിന്നീട് കുഴിയിലേക്ക് ഇടിഞ്ഞു വീണ മണ്ണിൽ ചിവിട്ടി കയറി രക്ഷപ്പെടുന്നതുമാണ് കഥയിലുള്ളത്.
‘‘ നമ്മൾ മനുഷ്യരും ഇതു പോലെ തന്നെയാണ്. ലൈഫല്ലേ, ആരെയെങ്കിലുമൊക്കെ വിശ്വസിക്കും. വളരെ കുറച്ചു പേര്‍ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം അങ്ങനെ മുന്നോട്ടു കൊണ്ടുപോകും. പക്ഷേ, കൂടുതലും ഈ വിശ്വാസവും സ്നേഹവുമൊക്കെ മുതലെടുത്ത് നമ്മളെ ഇതുപോലൊരു കുഴിയില്‍ തള്ളിയിട്ട് അവരുടെ കാര്യം നോക്കി പോകും. ഇതുപോലെ കുഴിയിൽ കിടക്കുന്ന ഒരുപാട് പേരുണ്ടാവുമല്ലേ, രണ്ടു ചേയ്സ് ഉണ്ട് അവർക്ക്. ഒന്നെങ്കിൽ ആ കുഴിയിൽ കിടന്ന് മരിക്കാം. അല്ലെങ്കില്‍ എഴുന്നേറ്റു നിന്ന് പുറത്തു വന്ന് സന്തോഷമായി ജീവിക്കാം. കഴുത തന്റെ തലയിൽ വീണ മണ്ണ് ഉപയോഗിച്ച് പുറത്തു വന്നതു പോലെ നിങ്ങൾക്ക് ഇപ്പോഴുണ്ടാകുന്ന ഒരോ വേദനയും ഒരോ അപമാനവും ചവിട്ടു പടിയായി ഉപയോഗിച്ച്, എഴുന്നേറ്റു വന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചു കാണിക്കണം’’– മേഘ്ന പറഞ്ഞു.
English Summary : Actress Meghna Vincent on betrayal and pain, Motivational Video