ADVERTISEMENT

സീരിയൽ താരം റോൺസന്റെ ജന്മദിനത്തിൽ ആശംസ അറിയിച്ച് ഭാര്യ നീരജ. റോൺസനെ സൃഷ്ടിച്ചതിന് ഈ പ്രപഞ്ചത്തോട് നന്ദി അറിയിക്കുന്ന ഒരു കുറിപ്പാണ് ഡോക്ടർ നീരജ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഓഗസ്റ്റ് 8ന് ആയിരുന്നു റോൺസന്റെ ജന്മദിനം. 

റോൺസന്റെ ജന്മദിനം ആഘോഷിക്കുന്ന ഒരു വിഡിയോയും നീരജ പങ്കുവച്ചിട്ടുണ്ട്. ‘‘വർഷങ്ങൾക്കുമുമ്പ് ഈ തീയതിയിൽ നിങ്ങളെ സൃഷ്ടിച്ചതിന് പ്രപഞ്ചത്തിന് ഒരു നന്ദി. ഈ അമൂല്യ രത്നത്തെ എനിക്ക് തന്നതിന് നന്ദി. നിന്നെ കണ്ടുമുട്ടിയ ആ ദിവസം ഞാൻ പുനർജനിച്ചു. നിന്റെ സ്നേഹം എന്നെ വിനീതയാക്കി. എന്റെ സുഹൃത്തിന്, എന്റെ കാമുകന്, എന്റെ വഴികാട്ടിക്ക്, എന്റെ സോൾമേറ്റിന്, എത്രയും പ്രിയപ്പെട്ട എന്റെ ഭർത്താവിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു.’’ – നീരജ കുറിച്ചു. 

2020 ഫെബ്രുവരി 2ന് ആയിരുന്നു റോൺസന്റെയും നീരജയുടേയും വിവാഹം. മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികൾ തുടങ്ങിയ സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ നീരജ പിന്നീട് അഭിനയരംഗം ഉപേക്ഷിക്കുകയായിരുന്നു. 

Happy birthday

A thank you note for Universe for creating you years back on this date...🥰 Thank you Universe for giving this precious gem to me...😃😃😃 I was reborn the day I met you and you humble me by your love😇😇😇 Wishing my best friend, my lover, my guide, my soulmate, my dear dearest husband, A VERY HAPPY BIRTHDAY😘🥳 🎂😘

Posted by Dr.Neeraja Ronson Vincent on Saturday, 8 August 2020

സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെയാണ് റോൺസൺ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ഇപ്പോൾ തെലുങ്ക് സീരിയലിലും അഭിനയിക്കുന്നുണ്ട്.

English Summary : Baby Neeraja Birthday wishes to husband Ronson Vincent 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com