ADVERTISEMENT

ബിന്ദു പണിക്കരുടെ മകളുടെ പേരെന്താണ് ? ഗൂഗിളിൽ തിരഞ്ഞാൽ തെളിയുന്ന ഉത്തരം അരുന്ധതി പണിക്കർ എന്നാണ്. നിരവധി ഓൺലൈൻ വാര്‍ത്തകളിലും അരുന്ധതി എന്ന പേരു കാണാം. പക്ഷേ തനിക്ക് അങ്ങനെ ഒരു പേരില്ലെന്ന് ബിന്ദു പണിക്കരുടെ ഏക മകളായ കല്യാണി പറയുന്നു. തന്നെ തേടിയെത്തിയ അരുന്ധതി എന്ന പേരിനെക്കുറിച്ച് കല്യാണി മനോരമ ഓൺലൈനോട്: 

എന്താണ് യഥാർഥ പേര്? 

കല്യാണി ബി. നായർ എന്നാണ് എന്റെ ഒഫിഷ്യൽ പേര്. ഈ പേര് മാത്രമേ എനിക്കുള്ളൂ. പക്ഷേ ഗൂഗിളിലും പല ഓൺലൈൻ മാധ്യമങ്ങളിലും ഞാന്‍ അരുന്ധതിയാണ്. ഗൂഗിളിൽ കല്യാണി എന്ന പേരു തന്നെ കാണാനില്ല. അരുന്ധതി ആരാണ് എന്ന് എനിക്കറിയില്ല. സത്യത്തിൽ എന്റെ പരിചയത്തിൽത്തന്നെ അരുന്ധതി എന്ന പേരിൽ ആരുമില്ല.

kalyani-b-nair

എങ്ങനെയാണ് കല്യാണി ബി. നായർ അരുന്ധതി പണിക്കർ ആയത് ?

അതിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഇല്ല. ഏതെങ്കിലും ഒരു മാധ്യമത്തിൽ തെറ്റി വന്നതായിരിക്കാം. അത് പിന്നീട് മറ്റുള്ളതിലും ആവർത്തിച്ചിരിക്കും. അങ്ങനെ ‍കല്യാണി എന്ന ഞാൻ അരുന്ധതി ആയി.

അരുന്ധതി ആയപ്പോൾ എന്തു തോന്നി ?

ആദ്യമൊന്നും എനിക്ക് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ പതിയെ അരുന്ധതി എന്ന പേരിനു കൂടുതൽ പ്രചാരം ലഭിച്ചു. മിക്കയിടത്തും അരുന്ധതി എന്ന േപരാണ് വരുന്നത്. പുറത്തു പോകുമ്പോൾ ആളുകൾ അരുന്ധതിയല്ലേ എന്നു ചോദിച്ചാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് എനിക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങിയത്. കാരണം എല്ലാവരോടും ഞാൻ അരുന്ധതിയല്ല കല്യാണിയാണ് എന്നു പറയണമല്ലോ. പിന്നെ നമ്മുടേതല്ലാത്ത പേരിൽ അറിയപ്പെടാൻ ആരും ആഗ്രഹിക്കില്ലല്ലോ. 

kalyani-b-nair-bindu-panicker-saikumar-1

മാതാപിതാക്കളുടെ പ്രതികരണം ?

എങ്ങനെയാണ് ഈ പേര് വന്നത് എന്ന കാര്യത്തിൽ അവർക്കും കൺഫ്യൂഷനായിരുന്നു. പിന്നെ എന്തു തോന്നിയിട്ടും കാര്യമില്ലല്ലോ, അരുന്ധതി എന്ന പേര് എല്ലായിടത്തും ആയിക്കഴിഞ്ഞിരുന്നു.  ചില ബന്ധുക്കളൊക്കെ വിളിച്ച് പേരു മാറ്റിയോ എന്നെല്ലാം ചോദിച്ചു. എന്തായാലും മാതാപിതാക്കൾ ഇട്ട പേരു കൂടാതെ വേറെയാരോ ഒരാൾ കൂടി എനിക്കു പേരിട്ടിരിക്കുന്നു. 

kalyani-b-nair-1

കല്യാണി ഇപ്പോൾ എന്ത് ചെയ്യുന്നു? സിനിമയിലേക്ക് വരുമോ ?

ഞാൻ ബികോം അവസാന വർഷ വിദ്യാർഥിനിയാണ്. തേവര കോളജിലാണ് പഠിക്കുന്നത്. പഠനവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. വേറെ പദ്ധതികൾ ഒന്നുമില്ല. ഭാവിയിൽ എന്തു സംഭവിക്കുമെന്നു നമുക്ക് പറയാൻ പറ്റില്ലല്ലോ. എന്തായാലും ഇപ്പോൾ അക്കാര്യമൊന്നും തീരുമാനിച്ചിട്ടില്ല.

English Summary : Interview of Bindhu Panicker's daughter Kalyani B Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com