ADVERTISEMENT

പ്രേക്ഷകരുടെ ആവശ്യപ്രകാരം അമ്മയെ പരിചയപ്പെടുത്തി നടി ശരണ്യ. താരത്തിന്റെ യൂ ട്യുബ് ചാനലിലെ വിഡിയോകൾക്കു താഴെ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിരവധി കമന്റുകൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ വിഡിയോയിൽ ശരണ്യ അമ്മയെ പരിചയപ്പെടുത്തിയത്. 

അമ്മ നാണക്കാരി ആയതുകൊണ്ടാണു വിഡിയോയിൽ മുഖം കാണിക്കാത്തതെന്നു ശരണ്യ പറയുന്നു. നാണക്കേട് കണ്ടുപിടിച്ച ആളെന്നാണ് അമ്മയ്ക്കു നൽകിയ വിശേഷണം. ശരണ്യയെ വിഡിയോ ചെയ്യാൻ സഹായിക്കുന്നത് അമ്മയാണ്. എല്ലാ വിഡിയോകളിലും ശരണ്യയ്ക്ക് സഹായമായി ഒപ്പം ഉണ്ടായിരുന്നെങ്കിലും അമ്മയുടെ മുഖം കാണിച്ചിരുന്നില്ല. ക്യാമയുടെ മുമ്പിൽ വരണമെന്നു ശരണ്യ നിർബന്ധിക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായെന്നും എന്നാൽ ശീലമില്ലാത്തതിനാല്‍ മടിയായിരുന്നെന്നും അമ്മ. 

മകളെ കുറിച്ചുണ്ടായിരുന്ന സ്വപ്നങ്ങളെക്കുറിച്ചും അമ്മ മനസ്സുതുറന്നു. ശരണ്യ നന്നായി പഠിക്കുമായിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്ഥയായി, കല്യാണം കഴിച്ച് രണ്ടു മൂന്ന് കുട്ടികളൊക്കെയായി സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ അവൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതമായിരുന്നു. കലാകാരിയാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. കുടുംബത്തിന് യാതൊരുവിധ കലാ പാരമ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ പിന്തുണ ലഭിക്കാനുള്ള ഒരു കാരണം കലാകാരി ആയതാണെന്നും അമ്മ പറഞ്ഞു. 

ടെലിവിഷൻ സീരിയലുകളിലെ നിറസാന്നിധ്യമായിരുന്ന ശരണ്യയുടെ ജീവിതത്തിൽ ബ്രെയിൻ ട്യൂമറാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 2012–20 കാലഘട്ടത്തിൽ തലയിൽ 9 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. 33 തവണ റേഡിയേഷനും ചെയ്തു. ഇതിനിടയിൽ പലപ്പോഴായി സീരിയലിൽ സജീവമാകാൻ ശ്രമിച്ചെങ്കിലും രോഗം അനുവദിച്ചില്ല. വരുമാന മാർഗം എന്ന നിലയിലാണ് ഇപ്പോൾ യൂ ട്യുബ് ചാനൽ തുടങ്ങിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com