ADVERTISEMENT

കോവിഡിനിടെ സ്വന്തം ജീവൻ േപാലും പണയം വച്ച് പ്രവർത്തിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. നാടും വീട് മറന്ന് ഓരോ രോഗിക്കൊപ്പവും താങ്ങും തണലുമായി അവർ കൂടെ നിൽക്കുന്നു. കരുതലായി ചേർത്തുപിടിച്ച ആരോഗ്യപ്രവർത്തകർക്ക് സ്നേഹാദരർപ്പിക്കുകയാണ് കൊച്ചിയിലെ ‘കോവിഡ് വിന്നേഴ്‌സ്’ എന്ന കോവിഡ് മുക്തരുടെ കൂട്ടായ്മ.

 

കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് കോവിഡ് ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി മടങ്ങിയവർ വീണ്ടും അവിടേക്ക് തിരിച്ചെത്തി. എത്തിയത് ചികിത്സയ്ക്കായിരുന്നില്ല, തങ്ങളെ പരിചരിച്ചവർക്ക് നന്ദി അറിയിക്കാനായിരുന്നു. ജോബി പി. ഐസക്കിന്റെ നേൃത്വത്തിലായിരുന്നു മടങ്ങിവരവ്. ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകി നന്ദി അറിയിച്ചു. കോവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് പഴവർഗ കിറ്റും നൽകി.

 

കോവിഡ് വിന്നേഴ്‌സിന്റെ നേതൃത്വത്തിൽ നിരവധി കോവിഡ് പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. പാലിയേറ്റീവ് കെയറിലേക്ക് ആയിരം മാസ്ക്, കോവിഡാനന്തര പ്രതിസന്ധികളെക്കുറിച്ചും പ്ലാസ്മ ചികിത്സയെക്കുറിച്ചുമുള്ള വെബിനാറുകൾ എന്നിവ അതിൽപെടുന്നു. മാനസിക പ്രശ്നങ്ങളെക്കുറിച്ച് അടുത്ത വെബിനാർ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൂട്ടായ്മ. തദ്ദേശ തിരഞ്ഞെടുപ്പു കാരണം നീണ്ടു പോയതിന്റെ പരിഭവമുണ്ട് ഇവർക്ക്. തിരഞ്ഞെടുപ്പു കാരണം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ജോബി പി. ഐസക്ക് പറഞ്ഞു.

 

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന കൂട്ടായ്മകളിൽ ഒന്നാണ് കോവിഡ് വിന്നേഴ്‌സ്

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - COVID Winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com