ADVERTISEMENT

പങ്കാളിയുടെ ഫോൺ പരിശോധിക്കുന്നത് ബന്ധത്തിന്റെ സുരക്ഷയ്ക്ക് സഹായിക്കും എന്ന ചിന്ത വച്ചു പുലർത്തുന്നവരുണ്ട്. പങ്കാളി കാണാതെ അവരുടെ ഫോണും സോഷ്യല്‍ മീഡിയയും പരിശോധിക്കുന്നതാണ് രീതി. അവർ ആരെയെല്ലാം വിളിച്ചു, സന്ദേശം അയച്ചു, എന്തെല്ലാം തിരഞ്ഞു... എന്നിങ്ങനെ പങ്കാളിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കും. പങ്കാളി ആയതുകൊണ്ട് ഇതൊരു തെറ്റല്ലെന്നും ഇക്കൂട്ടർ കരുതും. അമിതമായ സ്നേഹം, കരുതൽ എന്നിങ്ങനെ പലതും ഇതിനു കാരണമായി ഭാവിക്കും. എന്നാൽ എന്തൊക്കെ പറഞ്ഞാലും സംശയം എന്നതാണ് ഈ സ്വഭാവത്തിനു കാരണം. ഇതു തെറ്റും ഗുരുതരമായ പ്രവണതയുമാണ്.

പരസ്പരം ഫോണുകൾ കൈമാറി ഉപയോഗിക്കാൻ സ്വാതന്ത്ര്യമുള്ള പങ്കാളികൾക്കിടയിൽ ബന്ധം കൂടുതൽ ശക്തമായിരിക്കും എന്ന് ബ്രിട്ടീഷ് കൊളംബിയ, ലിസ്ബന്‍ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനം പറയുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് പങ്കാളി അറിയാതെയുള്ള പരിശോധനെയല്ല ഉദ്ദേശിക്കുന്നത്. പകരം പങ്കാളിയുടെ ഫോൺ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ്. 

എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ തുറന്നു ചോദിക്കുക. എല്ലാവർക്കും സ്വകാര്യതയുണ്ടെന്നും സംശയങ്ങള്‍ നിലനിർത്തികൊണ്ട് ഒരു ബന്ധവും മുന്നോട്ടു പോകില്ലെന്നും മനസ്സിലാക്കണം. ഇത്തരം പരിശോധനകൾ മാനസികമായ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പങ്കാളിയുടെ ഫോൺ പരിശോധിക്കുമ്പോൾ ഒരുപക്ഷേ താൽകാലിക ആശ്വാസം ലഭിച്ചേക്കാം. എന്നാൽ ജീവിതത്തിൽ ഇത് വിള്ളല്‍ വീഴ്ത്തുക തന്നെ ചെയ്യും. തന്റെ ഫോൺ പരിശോധിക്കുകയും പിന്തുടരുകയും സംശയത്തോടെ നോക്കുകയും ചെയ്യുന്ന ഒരാൾക്കൊപ്പമുള്ള ജീവിതം ദുസ്സഹമായിരിക്കും.

English Summary : Psychological Problems Your Partner Might Have If They Check Your Phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com