ADVERTISEMENT

ലോക്ഡൗണിൽ മാനസിക സമ്മർദങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ആശ്വാസമേകാനുള്ള സീരിയിൽ താരം അനീഷ് രവിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധ നേടുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്ന ‘10 മിനിറ്റ് എന്നോടൊപ്പെം’ എന്ന  പരിപാടി ഈ ലോക്ഡൗണിൽ 39 ദിവസം പിന്നിട്ടു. ഇത് കൂടാതെ യുട്യൂബ് ചാനലിലൂടെ 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടെലിസ്ട്രിപ്പും സംപ്രേഷണം ചെയ്യുന്നുണ്ട്.

ആദ്യ ലോക്ഡൗണിന്റെ സമയത്താണ് അനീഷ് ഫെയ്സ്ബുക് ലൈവ് ആരംഭിക്കുന്നത്. ഇത് 51 ദിവസങ്ങൾ തുടർന്നു. പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചതോടെ 10 മിനിറ്റ് എന്ന നിലയിൽ തുടങ്ങിയ പരിപാടി മണിക്കൂറുകളോളം നീട്ടേണ്ടി വന്നു. കഥകൾ, ക്വിസ്, പാട്ടുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു ലൈവ് പരിപാടി. നിരവധി സമ്മാനങ്ങളും ഇതോടൊപ്പം നൽകി.

ഈ സമയത്ത് ആരംഭിച്ച അനീഷ് രവി സൗഹൃദകൂട്ടായ്മകളുടെ നേതൃത്വത്തിൽ, കുട്ടികളുടെ പഠന ആവശ്യത്തിനായി 51 ടെലിവിഷനുകൾ നൽകിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. ചില വിദ്യാർഥികൾക്ക് മൊബൈൽ ഫോണും മറ്റു പഠന ഉപകരണങ്ങളും നൽകി. ഏതാനും കുട്ടികളുടെ വിദ്യാഭ്യാസ ചെവല് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഓണം, ക്രിസ്മസ് എന്നിവയോട് അനുബന്ധിച്ച്, ദുരിതമനുഭവിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്കും ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു.

ഈ വർഷം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ എന്നോടൊപ്പം 10 മിനിറ്റ് എന്ന പരിപാടി പുനരാരംഭിക്കുയായിരുന്നു. നിലവിൽ പരിപാടി 39 ദിവസം പിന്നിട്ടു. കലാകാരന്മാർ വീട്ടിലിരുന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിയാണ് 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെലിസ്ട്രിപ്പുകൾ ഒരുക്കുന്നത്. 

പലരുടെയും ജീവിതം ബുദ്ധിമുട്ടിലാണ്. സാധ്യമായ രീതിയിൽ അവർക്ക് വീട്ടിലിരുന്ന് ആശ്വാസമേകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നു അനീഷ് രവി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com