ADVERTISEMENT

വളക്കാപ്പിനായി ഒരുങ്ങി നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. മെഹന്ദി അണിയുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഗർഭിണിയായി ഏഴാം മാസമുള്ള ചടങ്ങുകൾ ഒക്ടോബർ 7ന് ആണ് നടത്തുന്നതെന്ന് സൗഭാഗ്യ നേരത്തെ അറിയിച്ചിരുന്നു.

‘ഒക്ടോബർ ഏഴിനായി കാത്തിരിക്കുന്നു’ എന്നാണ് ഭർത്താവ് അർജുനൊപ്പമുള്ള ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്. മെഹന്ദി ആർട്ടിസ്റ്റ് സാലിഹ ഷംനാദ് മെഹന്ദി അണിയിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

2020 ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. നർത്തകനും നടനുമാണ് അർജുൻ സോമശേഖർ. ഡബ്സ്മാഷ്, ടിക്ടോക് വിഡിയോകളിലൂടെയാണ് നടി താരാ കല്യാണിന്റെ മകൾ സൗഭാഗ്യ മലയാളികൾക്ക് സുപരിചിതയാകുന്നത്. 

English Summary : Sowbhagya venkitesh is ready for Valakkappu, Shared Images and Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com