ജീവിതത്തിലേക്ക് പുതിയ അതിഥി; വിവാഹവാർഷികത്തിൽ സന്തോഷം പങ്കുവച്ച് നടി ആതിര മാധവ്
Mail This Article
അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം ആതിര മാധവ്. രാജീവ് മേനോൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കുറിപ്പിലൂടെ ഗർഭിണിയാണെന്ന് ആതിര വെളിപ്പെടുത്തിയത്.
‘‘സ്നേഹിച്ചും തല്ലുകൂടിയും നിനക്കൊപ്പം പിന്നിട്ട 365 ദിവസങ്ങൾ. ഞാനാരു ഉത്തമ ഭാര്യയല്ലെന്ന് എനിക്കറിയാം. പക്ഷേ അങ്ങനെ ആകാൻ ഞാൻ പരമാവധി ശ്രമിക്കും. നിന്റെ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. വഴക്കിട്ടും മനസ്സിലാക്കിയും നമുക്ക് ഒന്നിച്ച് മുന്നേറാം. ഒപ്പം ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരവും അതിയായ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു’’– ആതിര കുറിച്ചു. രാജീവിനൊപ്പമുള്ള ചിത്രങ്ങൾ ചേർത്തൊരുക്കിയ വിഡിയോയും ഒപ്പമുണ്ട്.
2020 നവംബർ 9ന് ആയിരുന്നു ആതിരയുടെ വിവാഹം. കുടുംബവിളിക്ക് എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.
English Summary : Kudumbavilakku actress Athira Madhav announces pregnancy on her wedding anniversary