ശ്രീലയയുടെ കുഞ്ഞുമാലാഖ ‘മിൻസാര’; മാമോദീസ ചിത്രം പങ്കുവച്ച് ശ്രുതി ലക്ഷ്മി
Mail This Article
സഹോദരി ശ്രീലയയുടെ മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് നടി ശ്രുതി ലക്ഷ്മി. മിൻസാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശ്രീലയയ്ക്കും ഭർത്താവ് റോബിനും മിൻസാരയ്ക്കുമൊപ്പം ശ്രുതിയും ഭർത്താവ് അവിനും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്.
‘ഞങ്ങളുടെ മിൻസാരയുടെ മാമേദീസ കഴിഞ്ഞു’– ചിത്രത്തിനൊപ്പം ശ്രുതി കുറിച്ചു. ചടങ്ങിന്റെ വിഡിയോയും ഏതാനും ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പങ്കുവച്ചിട്ടുണ്ട്. വെള്ള ദാവണിയാണ് ശ്രുതിയുടെ വേഷം. ശ്രീലയ വെള്ള ചുരിദാറാണ് ധരിച്ചത്. വെള്ളഷർട്ടും പാന്റ്സുമാണ് റോബിന്റെയും അവിന്റെയും വേഷം.
നടി ലിസി ജോസിന്റെ മക്കളാണ് ശ്രീലയയും ശ്രുതി ലക്ഷ്മിയും. മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയിലിലൂടെയാണ് ശ്രീലയ അഭിനയരംഗത്തേക്ക് എത്തുന്നത്. 2021 ജനുവരിയിലാണ് റോബിനുമായുള്ള ശ്രീലയയുടെ വിവാഹം. റോബിനൊപ്പം ബഹ്റൈനിൽ ആയിരുന്ന ശ്രീലയ പ്രസവത്തിനായി നവംബറിലാണ് നാട്ടിലേക്ക് എത്തിയത്.