ADVERTISEMENT

സീരിയൽ താരം ആതിര മാധവ് അമ്മയായി. ആൺകുഞ്ഞ് ആണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം വിശേഷം പങ്കുവച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം.

 

ആശുപത്രിക്കിടക്കയിൽ മകനെ എടുത്ത് ആതിര ഇരിക്കുന്നതും തൊട്ടടുത്ത് ഭർത്താവ് നിൽക്കുന്നതുമായ ചിത്രമാണ് താരം പങ്കുവച്ചത്. ‘‘ഞങ്ങളുടെ കുഞ്ഞ്. ആണ്‍കുട്ടിയാണ്. നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’– ചിത്രത്തോടൊപ്പം കുറിച്ചു. ആരാധകരും സഹതാരങ്ങളും ആതിരയക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്. 

 

കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര ശ്രദ്ധ നേടിയത്. 2020 നവംബർ 9ന് ആയിരുന്നു ആതിരയുടെയും രാജീവിന്റെയും വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com