ADVERTISEMENT

‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ മലയാളികൾ അത്രവേഗം മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരിയുടെ ഒരുപിടി മുഹൂർത്തങ്ങളാണ്.

ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷത്തിലാണ് മലയാളത്തിന്റെ ഈ പ്രിയതാരം ഇപ്പോൾ. ഷാലു വീണ്ടും അമ്മയായി. അല്ലുക്കുട്ടന് കൂട്ടായി ഒരു കുഞ്ഞനിയനെത്തി. മേയ് 24 നാണ് ഷാലു ഒരു ആൺകുട്ടിക്ക് കൂടി ജന്മം നൽകിയത്. ഒന്നര വയസ്സുകാരൻ അല്ലു എന്ന അലിസ്റ്റർ ആണ് ഷാലുവിന്റെയും ഭർത്താവ് മെൽവിന്റെയും ആദ്യത്തെ കണ്‍മണി.

‘‘ഗർഭകാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യമില്ലാത്തതിനാലാണ് ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതിരുന്നത്. ആദ്യ ഗർഭകാലത്തും ഇങ്ങനെയായിരുന്നു. മോന്‍ ജനിച്ച് രണ്ടു മാസം കഴിഞ്ഞാണ് ഞാനത് സോഷ്യൽ മീഡിയയിൽ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതുമൊക്കെ’’– മകൻ ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച ഷാലു ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്നുണ്ടായിരുന്നു. വയറൊക്കെ ആകും മുമ്പ് ഷൂട്ട് ചെയ്ത എപ്പിസോഡുകളാണ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. അടുത്ത കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച....അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാൻ ക്ലിക് ചെയ്യൂ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com