ADVERTISEMENT

അച്ഛനും അമ്മയുമാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് സീരിയല്‍ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്രലക്ഷ്മണും. ടോഷിന്റ യുട്യൂബ് ചാനലായ ടോഷ് ഷോർട്സിലൂടെയായിരുന്നു ചന്ദ്ര ഗർഭിണിയാണെന്നു വെളിപ്പെടുത്തിയത്. വിവാഹം നടന്ന റിസോർട്ടിലാണ് ഗർഭവിശേഷം പങ്കുവച്ചുള്ള വിഡിയോ ചിത്രീകരിച്ചത്. 

‘‘ഞങ്ങളുടെ വിവാഹവിശേഷം അറിഞ്ഞതു മുതൽ കുടുംബാംഗങ്ങൾ നൽകുന്നതു പോലെയുള്ള പിന്തുണയും സ്നേഹവുമാണ് ടോഷ് ഷോർട്സിന്റെ പ്രേക്ഷകർ നൽകിയിട്ടുള്ളത്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് വളരെയേറ വേണ്ടപ്പെട്ടവരാണ്. ഈ വിശേഷം നിങ്ങളോട് തീർച്ചയായും പങ്കുവയ്ക്കേണ്ടതുണ്ട്. അതായത് ഞാനും ചന്തുവും അച്ഛനും അമ്മയും ആകാൻ പോകുന്നു. അതാണ് നിങ്ങളോട് പറയാനുള്ള വിശേഷം’’– ടോഷ് പറഞ്ഞു. 

കുടുംബസമേതം ഈ വിവരം പ്രേക്ഷകരോട് പറയണം എന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ ചന്ദ്രയുടെ മാതാപിതാക്കൾ ചെന്നൈയിലും ടോഷിന്റെ മാതാപിതാക്കൾ കുന്നംകുളത്തും ആണ്. ഷൂട്ടിനായി ഇവർ കൊച്ചിയിലും. അതുകൊണ്ട് ആ ആഗ്രഹം സാധ്യമായില്ല. ഇതുവരെ നൽകിയ പ്രാർഥനയും സ്നേഹവും പിന്തുണയും തുടരണമെന്നും താരദമ്പതികൾ പറഞ്ഞു. 

സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. 2021 നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com