ADVERTISEMENT

ഭാര്യ മൃദുലയ്ക്കും മകൾ ധ്വനിക്കും ഒപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് നടൻ യുവകൃഷ്ണ. ധ്വനിയെ കയ്യിലെടുത്ത് നിൽക്കുന്ന ചിത്രമാണിത്. മൂന്നു പേരും വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

 

‘‘ഒരു അച്ഛനാകുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുക മാത്രമല്ല ചെയ്യുന്നത്. നിങ്ങളുടെ ചോരയെ ചിരിക്കുന്ന മുഖത്തോടെ കാണുമ്പോഴുള്ള ഹൃദ്യമായ അനുഭവം കൂടിയാണ് ലഭിക്കുന്നത്’’– ചിത്രത്തിനൊപ്പം യുവ കുറിച്ചു.

 

യുവ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ സീരിയലിൽ ധ്വനിയേയും അഭിനയിപ്പിച്ചിരുന്നു. യുവയുടെ ആദ്യ സീരിയലിൽ തന്നെ മകളും ഭാഗമായതിന്റെ സന്തോഷം താരദമ്പതികൾ പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com