ഒന്നാം വിവാഹവാർഷികം, ഒപ്പം കുഞ്ഞും; കുറിപ്പുമായി ചന്ദ്ര ലക്ഷ്മൺ
Mail This Article
ഒന്നാം വിവാഹവാർഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് നടി ചന്ദ്ര ലക്ഷ്മണ്‍. ഭർത്താവ് ടോഷ് ക്രിസ്റ്റിക്കൊപ്പമുള്ള വിവാഹചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചു. ടോഷിനൊപ്പമുള്ള ദിവസങ്ങൾ ആഘോഷമായിരുന്നു. വിവാഹവാർഷികത്തിൽ കുഞ്ഞിനെ ചേർത്തു പിടിക്കാനായത് സന്തോഷമാണെന്നും ചന്ദ്ര കുറിച്ചു.
2021 നവംബർ 10ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ടോഷും ചന്ദ്രയും വിവാഹിതരായത്. സ്വന്തം സുജാത സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഒരാഴ്ച മുമ്പാണ് ഇവർക്ക് ആൺ കുഞ്ഞ് പിറന്നത്.
ചന്ദ്രയുടെ കുറിപ്പ് വായിക്കാം:
ഈ മനുഷ്യൻ – എന്റെ ഉറപ്പ്, എന്റെ വിശ്വാസം, എന്റെ പങ്കാളി. ഇദ്ദേഹത്തോടൊപ്പം ചെലവിട്ട ഈ ദിവസങ്ങൾ ആഘോഷമായിരുന്നു. ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷം പിന്നിടുന്നു. ഞങ്ങളുടെ കുഞ്ഞു സന്തോഷത്തെ ചേർത്തു പിടിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഹാപ്പി ആനിവേഴ്സറി ഹസ്ബന്റ്.