ADVERTISEMENT

ഗുരുവായൂരപ്പന്‍, ഓട്ടോഗ്രാഫ് സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. ഒരിടവേളയ്ക്കുശേഷം സീരിയലിൽ സജീവമായിരിക്കുകയാണ് താരം. യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയുള്ള വിഡിയോ ആണ് അടുത്തിടെ ശ്രീക്കുട്ടി ചെയ്തത്. സീരിയൽ വിശേഷങ്ങളും പ്രണയകഥയും താരം ഇതിലൂടെ പങ്കുവച്ചു. സീരിയലിൽ ക്യാമറാമാനായിരുന്ന മനോജിനെയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്. 

ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിങ്ങിന് പോയപ്പോഴാണ് മനോജിനെ ശ്രീക്കുട്ടി ആദ്യമായി കാണുന്നത്. വളരെയധികം ദേഷ്യപ്പെടുന്ന വ്യക്തിയായിരുന്നു മനോജ്. എന്തു മനുഷ്യനാണ് ഇതെന്നാണ് അപ്പോൾ ചിന്തിച്ചത്. അതു കഴിഞ്ഞ് അക്കര അക്കരെ എന്ന സീരിയലിലും അദ്ദേഹമായിരുന്നു ക്യാമറാമാൻ. പിന്നീടാണ് ഓട്ടോഗ്രാഫ് ചെയ്തത്. ആ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 

‘‘ആ സെറ്റിലും അദ്ദേഹം വളരെ ദേഷ്യക്കാരനായ ഒരാളായിരുന്നു. എപ്പോഴും ആരോടെങ്കിലുമൊക്കെ ദേഷ്യപ്പെടും. ഈ ദേഷ്യം ഒന്ന് തണുപ്പിക്കാൻ ഡയറക്ടറും മറ്റു ടീമംഗങ്ങളും കൂടി ഒരു പണി കൊടുക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി ചുമ്മാ പ്രേമിക്കാം എന്നു പറഞ്ഞു. ഞാൻ അങ്ങനെ അതിന് ഒരു കരുവായി നിന്നു കൊടുത്തു. അങ്ങനെ തമാശയ്ക്ക് പറഞ്ഞു പറഞ്ഞ് ശരിക്കും പ്രണയമായി. വീട്ടിലൊന്നും സമ്മതിക്കില്ലെന്നു കരുതി എനിക്ക് 18 വയസ്സായപ്പോൾ ഞങ്ങൾ ഒളിച്ചോടിപ്പോയി. വീട്ടിൽ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ വിഷമമായി. എങ്കിലും എനിക്ക് മോൾ ഉണ്ടായതിനുശേഷം പ്രശ്നങ്ങളൊന്നുമില്ല. എല്ലാം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നുണ്ട്. ഞാൻ തിരഞ്ഞെടുത്തത് തെറ്റായ വ്യക്തിയെ അല്ലെന്ന് വീട്ടുകാർക്കും ബോധ്യപ്പെട്ടു. അതിൽ എനിക്കും സന്തോഷമുണ്ട്’’– ശ്രീക്കുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com