ADVERTISEMENT

അമ്മ താരാകല്യാണിന് തന്റെ ഭർത്താവ് അർജുൻ ടാറ്റൂ ചെയ്തു കൊടുക്കുന്ന വിഡിയോ പങ്കിട്ട് നർത്തകിയും ഇൻഫ്ലുൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. ഉണ്ണിക്കണ്ണന്റെ രൂപമാണ് താരയുടെ കൈത്തണ്ടയിൽ അർജുൻ പച്ച കുത്തിയത്. 

 

‘ഒരു മരുമകൻ അമ്മായിയമ്മയ്ക്ക് നൽകിയ മികച്ച സമ്മാനം’ എന്നാണ് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചത്. തനിക്ക് ആദ്യത്തെ ടാറ്റൂ അർജുൻ ചെയ്തു തരുന്നതിന്റെ വിഡിയോയും സൗഭാഗ്യ അടുത്തിടെ പങ്കുവച്ചിരുന്നു. 

 

നടനും നർത്തകനുമായ ടാറ്റൂ ആർട്ടിസ്റ്റുമാണ് അർജുൻ സോമശേഖർ. 2020 ഫെബ്രുവരി 20ന് ആണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്. സുദർശനയാണ് ഇവരുടെ മകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com