ADVERTISEMENT

കാലത്തിനൊപ്പം കോലം മാറിയില്ലെങ്കിലും കാഴ്ച്ചപ്പാട് മാറണം എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്ന ആളാണ് ഡിംപൽ ഭാൽ. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കൗൺസിലിങ് നടത്തുന്ന സൈക്കോളജിസ്റ്റിന്റെ റോൾ മാത്രമല്ല ഡിംപൽ അടിപൊളിയായി കൈകാര്യം ചെയ്യുന്നത്. ഒരേ കാര്യം തന്നെ എപ്പോഴും ചെയ്തുകൊണ്ടിരുന്നാൽ ബോറടിക്കും  എന്നുള്ളതുകൊണ്ട്, തനിക്കേറ്റവും ഇഷ്ടപ്പെട്ട സൈക്കോളജിയും ഫാഷനും കൂട്ടിച്ചേർത്തു. വസ്ത്രത്തിലും ജീവിതത്തിലും കൂടുതൽ നിറങ്ങൾ നിറയ്ക്കുന്നതിനു പിന്നിലുള്ള മനഃശാസ്ത്രത്തെപ്പറ്റി നല്ല ബോധ്യമുള്ളതുകൊണ്ട് അത് ആളുകളിലേക്കും എത്തിക്കുകയാണ് ഡിംപല്‍. 

 

ബാക്കിയുള്ളവർ പറയുന്നതുപോലെ വസ്ത്രവും ജീവിതവും ധരിക്കേണ്ട!

 

‘ഞാൻ എന്തു കഴിക്കണമെന്നു സ്വയം തീരുമാനിക്കുന്നതുപോലെ എന്തു ധരിക്കണമെന്നതും ഞാൻ തീരുമാനിക്കും. ആർക്കും എന്തും ധരിക്കാം; ആൺകുട്ടികൾക്കൊരു ഡ്രസ്, പെൺകുട്ടികൾക്കൊരു ഡ്രസ്, അങ്ങനെയൊരു വ്യത്യാസമൊന്നുമില്ല.  എന്റെ പപ്പയുടെ ഷർട്ടും ടീഷർട്ടും ഞാനും എന്റെ സിസ്റ്റേഴ്സും  ഇപ്പോഴും ഇടാറുണ്ട്. അത് തെറ്റാണെന്നോ ക്രൈമാണെന്നോ ആരും എഴുതിവച്ചിട്ടില്ല. എനിക്ക് എന്റെ കല്യാണത്തിനു മാത്രം നല്ല ഡ്രസ് ഇടണ്ട, ദുബായിലും പട്ടായയിലും പോകുമ്പോൾ മാത്രം ഷോർട്സ് ഇടണ്ട.’ ഡിംപൽ പറയുന്നു...

 

ഈ ശരീരത്തിനു ചേരില്ലെങ്കിൽ ഏത് ശരീരത്തിൽ ചേരും?

 

‘ഈ ശരീരത്തിൽ ഇത് കൊള്ളൂല, ഈ ശരീരത്തിന് ഇത് ചേരില്ല’ എന്നു പറയുന്നവരോട് ഡിംപലിനു ചോദിക്കാനുള്ളത്, പിന്നെ ഏതു ശരീരത്തിൽ കൊള്ളും എന്നു മാത്രമാണ്. ഒരാളിടുന്ന വസ്ത്രത്തെയും അയാളുടെ ശരീരത്തെയും കളിയാക്കുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും കിട്ടാനില്ല. 

 

പിന്നെ, ഫാഷൻ എന്നു കേൾക്കുമ്പോഴേ പൈസയില്ലല്ലോ എന്നു ചിന്തിക്കണ്ട. 500 രൂപയ്ക്കു ബജറ്റ് ഷോപ്പിങ്ങിലൂടെ ജീൻസും ഷർട്ടും ഷൂസും മേടിക്കാൻ പറ്റുമെന്നാണ് ഡിംപൽ പറയുന്നത്. ഇനി ഒരു ഡ്രസ് മാത്രം ഉള്ളുവെങ്കിലും അതു പത്ത് തരത്തിൽ സ്റ്റൈൽ ചെയ്യാന്‍ പറ്റും. സാമ്പത്തിക സ്ഥിതിയോ ചുറ്റുപാടോ ഒന്നുമല്ല തടസ്സം, നമ്മുടെ കാഴ്ച്ചപ്പാട് മാത്രമാണ് എന്നാണ് ഡിംപൽ വിശ്വസിക്കുന്നത്. ഈ 2023–ലെങ്കിലും ജീവിതത്തിലും വസ്ത്രത്തിലും കുറേ നിറങ്ങൾ കൊണ്ടുവരൂ എന്ന സന്ദേശമാണ് ഈ ഫാഷൻ സൈക്കോളജിസ്റ്റിനു നൽകാനുള്ളത്.

 

ഇവിടെ ജെൻഡറില്ല, നിറങ്ങൾ മാത്രം!

 

ഡിംപൽ ഭാലിന്റെ കാക്കനാടുള്ള വീടിന്റെ താഴത്തെ നില ഒരു ക്ലോത്തിങ് സ്റ്റോറാണ്, ഭാൽബൂത്ത്!. ജീവിതം കൂടുതൽ കളർഫുൾ ആക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വസ്ത്രങ്ങളും ആക്സസറീസും അടങ്ങിയ ചെറിയൊരു സ്റ്റോർ. കസ്റ്റമൈസ്ഡ് ഡിസൈനുകളും ഇവിടെനിന്നു ലഭ്യമാണ്. പല വിധ നിറങ്ങൾകൊണ്ടു നിറഞ്ഞ ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളും സ്ത്രീകൾക്കു വേണ്ടിയുള്ള സ്ട്രീറ്റ് സ്റ്റൈൽ ക്ലോത്തിങ്ങും ഇവിടെ ലഭ്യമാണ്. 

 

Content Summary : Interview with Dimphal Bhal - Show stopper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com