‘ഞാനൊരു ചേച്ചിയമ്മയായി’; സന്തോഷം പങ്കുവെച്ച് ആര്യ പാർവതി
Mail This Article
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുപത്തി മൂന്നാം വയസ്സിൽ ഞാനൊരു ചേച്ചിയാവാൻ പോകുന്നു എന്ന ആര്യയുടെ പോസ്റ്റ് വൈറലായിരുന്നു. അമ്മയുടെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്. കാത്തിരിപ്പിന് വിരാമമിട്ട് ഇപ്പോഴിതാ ആര്യക്ക് സഹോദരി ജനിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആര്യ ആരാധകരുമായി പങ്കുവച്ചത്.
‘ഞാനൊരു ചേച്ചിയമ്മയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ എന്നാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആര്യയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ചത്. വളരെ വൈകിയാണെങ്കിലും അമ്മ ഗർഭിണിയായതിൽ ഏറെ സന്തോഷമാണെന്ന് ആര്യ അടുത്തിടെ പറഞ്ഞിരുന്നു. എട്ടാം മാസത്തിലാണ് അമ്മ ഗർഭിണിയായ വിവരം ആര്യ അറിയുന്നത്.
Content Summary: Serial actress Arya Parvathi and family Welcomes baby girl