ADVERTISEMENT

സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ തൃശ്ശൂർ സ്വദേശി പ്രണവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. പ്രണയം കൊണ്ട് ഭർത്താവിന് മനക്കരുത്ത് നൽകിയ ഷഹാനയെ തനിച്ചാക്കിയാണ് പ്രണവ് ലോകത്തോട് വിടപറഞ്ഞത്. 

പെട്ടന്നുള്ള പ്രണവിന്റെ വിയോഗം കേരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഇപ്പോഴിതാ നടി സീമ ജി.നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിച്ച് നൊമ്പരമാവുകയാണ്. നേരിട്ട് കാണാൻ ഒരുപാട് കൊതിച്ചിരുന്നു. ഇപ്പോഴും കേട്ടത് വിശ്വസിക്കാനാകുന്നില്ല. ജീവിച്ച് കൊതിതീരാതെയാണല്ലോ നിന്റെ മടക്കം എന്നാണ് സീമയുടെ പോസ്റ്റ്. പ്രണവിന്റെ വിയോഗം ഷഹാന എങ്ങനെ അതിജീവിക്കുമെന്നും പോസ്റ്റിലുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രണവിന് ആദരാഞ്ജലികൾ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്‌ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടതു ഇത്. ജീവിച്ചു കൊതി തീരതെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും. 

Content Summary: Seema G Nair about Pranav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com