ADVERTISEMENT

അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. പിന്നീട് സിനിമയിലും എത്തിച്ച് താരം പ്രേക്ഷകരെ ഞെട്ടിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിട്ട ഒരു വിഡിയോയും കുറിപ്പുമാണിപ്പോൾ വൈറലാകുന്നത്. തന്റെ അച്ഛന്റെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചു കൊടുത്തു എന്നാണ് ജുവലിന്റെ പോസ്റ്റിൽ പറയുന്നത്. 

jewel-mary-satisfied-her-fathers-wish1
Image Credits: Instagram/jewelmary.official

 

അച്ഛന്റെ കാത് കുത്തുന്ന വിഡിയോ പങ്കിട്ട് ജുവൽ കുറിച്ച വാക്കുകൾ ഹൃദ്യമാണ്. ‘കുറെ നാളു മുൻപ് അപ്പൻ എന്നോട് പറഞ്ഞു എനിക്ക് 2 ആഗ്രഹങ്ങൾ ഉണ്ട് , ഒന്ന് ഒരു ടാറ്റൂ അടിക്കണം, രണ്ടാമതായി ഒരു കാത്‌ കുത്തണം! മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ ഒരിക്കൽ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല! പക്ഷെ ഞാൻ മറന്നില്ല! കിട്ടിയ ചാൻസ്നു ഓരോന്ന് വീതം സാധിച്ചു കൊടുത്തു’. ജുവൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

 

മാതാപിതാക്കൾ നമ്മുടെ മക്കളാകുമ്പോൾ അവർ കുട്ടികളായിരിക്കുമ്പോൾ നമ്മളെ നോക്കിയതു പോലെ നോക്കണമെന്നും വിഡിയോ പങ്കിട്ട് കൊണ്ട് ജുവൽ കുറിച്ചു. അച്ഛന്റെ ആഗ്രഹം സാധിച്ച് നൽകിയ മകളെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്. 

 

Content Summary: Jewel Mary satisfied her fathers wish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com