‘പുതിയ ബൂട്ടുകളുമായി ഞാൻ നടക്കാൻ പഠിക്കുന്നു’; പരുക്കിനെ പറ്റി പറഞ്ഞ് കനിഹ
Mail This Article
×
മലയാളികളുടെ ഇഷ്ട താരമാണ് കനിഹ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരമിപ്പോൾ ഷൂട്ടിങ്ങിനിടെ പറ്റിയ പരിക്കിനെ പറ്റി ആരാധകരെ അറിയിച്ചിരിക്കുകയാണ്. കാലിനേറ്റ പരിക്കിനെ തുടർന്ന് നിലവിൽ വിശ്രമത്തിലാണ് കനിഹ.
‘ഈ പുതിയ ബൂട്ടുകൾ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു’ എന്ന കുറിപ്പോടെയാണ് വോക്കറിലുള്ള ചിത്രം പങ്കുവെച്ചത്. ഒരാഴ്ച കഴിഞ്ഞു. ഇനി അഞ്ചാഴ്ച കൂടിയുണ്ടെന്നും കനിഹ കുറിച്ചു.
പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും കനിഹയുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
Content Summary: Kaniha about her accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.