ADVERTISEMENT

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അപ്സര. 2021ലാണ് ടെലിവിഷൻ പരിപാടികളുടെ സംവിധായകനായ ആൽബി ഫ്രാൻസിസുമായുള്ള അപ്സരയുടെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെയാണ് തന്റെ രണ്ടാം കല്യാണമാണിതെന്ന് അപ്സര വെളിപ്പെടുത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആദ്യ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ കാരണങ്ങളും അപ്സര വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹത്തിൽ താൻ ഒരുപാട് അനുഭവിച്ചെന്നും മുൻകാല പങ്കാളിയുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നും നിവർത്തി കേട് കൊണ്ടാണ് ആ ജീവിതത്തിൽ നിന്ന് ഇറങ്ങി വന്നതെന്നും അപ്സര വെളിപ്പെടുത്തിയിരുന്നു. മുൻ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നും അപസര പറഞ്ഞിരുന്നു. 

 

എന്നാൽ ഇപ്പോഴിതാ അപ്സര പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അപ്സരയുടെ ആദ്യ ഭർത്താവ് കണ്ണൻ റോൺ. തനിക്കെതിരെ അപ്സര ആരോപണങ്ങൾ ഉയർത്തുന്നതുകൊണ്ട് പലരും എന്നെ മോശക്കാരനായി കാണുന്നെന്ന് കണ്ണൻ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു. പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്നും അപവാദ പ്രചാരണങ്ങളിലൂടെ അപ്സര എന്നെ വേദനിപ്പിക്കുകയാണെന്നും കണ്ണൻ പറഞ്ഞു. 

 

അടുത്തിടെ ഒരു പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തിട്ടും സന്തോഷത്തോടെയാണ് പിരിഞ്ഞത്. അതിന് ശേഷവും അപ്സര ഇത്തരത്തിൽ തനിക്കെതിരെ ആരോപണങ്ങൾ നടത്തുന്നത് സങ്കടമുണ്ടാക്കിയെന്നും കണ്ണൻ പറഞ്ഞു. അപ്സരയാണ് എന്നെ ഒഴിവാക്കിയതെന്നും ഞാൻ ദേഹോപദ്രവും ചെയ്തിട്ടില്ലെന്നും എന്റെ കൂടെയുള്ളപ്പോഴും ഇപ്പോഴത്തെ ഭർത്താവായ ആൽബിനുമായി ബന്ധമുണ്ടായിരുന്നെന്നും അവരുടെ മൊബൈൽ സംഭാഷണങ്ങൾ ഞാൻ കണ്ടുവെന്നും കണ്ണൻ പറ‍‍ഞ്ഞു. 

 

Content Summary: Ex husband against Actress Apsara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com