‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’, ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ഇല്യാന ഡിക്രൂസ്
Mail This Article
‘ബർഫി’ എന്ന ബോളിവുഡ് സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് ഇല്യാന ഡിക്രൂസ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഗർഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇല്യാന. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോ പങ്കുവെച്ച് ‘നിന്നെ കാണാനായി ഇനിയും കാത്തിരിക്കാൻ വയ്യ’ എന്ന കുറിപ്പോടെയാണ് ഇല്യാന ഇൻസ്റ്റഗ്രാമിൽ താൻ ഗർഭിണിയാണെന്ന വിവരം കുറിച്ചത്. ‘മാമ’ എന്നെഴുതിയ ഒരു ലോക്കറ്റോടു കൂടിയ ചെയിനിന്റെ ചിത്രവും താരം പങ്കുവെച്ചു.
Read More: മഞ്ജു വാര്യർ 'ഫാൻ ഗേൾ', ഇൻസ്പിരേഷൻ മാധുരി ദീക്ഷിത്; സ്റ്റൈലിഷ് ആണ് ഈ 'ഭഗവതി'
പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇല്യാനയുടെ അമ്മയും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.
കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇല്യാന ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2019ൽ അവർ വേർപിരിഞ്ഞിരുന്നു. അതിനു ശേഷം കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യനുമായി ഡേറ്റിങ്ങിലായിരുന്നു എന്ന് വാർത്തകൾ പരന്നിരുന്നു.
Content Summary: Ileana D’Cruz announces she’s pregnant