ADVERTISEMENT

കഴിഞ്ഞ ദിവസമാണ് ഗൗരി ഖാന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ ഷാറുഖും പങ്കെടുത്തിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് ശേഷം ഷാറുഖ് പങ്കാളിയെ പറ്റി സംസാരിച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഗൗരിയുടെ ഇടപെടൽ കുടുംബത്തിൽ  ഏറ്റവും ക്രിയാത്മകമായ രീതിയിലായിരുന്നു. എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ഗൗരി നൽകാറുണ്ട്. അവൾ സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ കോൺടാക്റ്റ് ഞാൻ റെഡിയാക്കി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവൾ അത് നിരസിച്ചു. പിന്നീടങ്ങോട്ട് എല്ലാ കാര്യങ്ങളും അവൾ സ്വന്തമായി ചെയ്തതാണ്. വീട്ടിൽ ഏറ്റവും തിരക്കുള്ള വ്യക്തി ഗൗരിയാണ്. എന്തിനാണ് ഇത്രയധികം ജോലി ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ സ്തൃപ്തിക്ക് വേണ്ടി എന്നാണ് അവൾ മറുപടി നൽകിയത്. ഇത് എല്ലാവരും മാതൃകയാക്കണം. ഷാറുഖ് പറഞ്ഞു. 

Read More: ആഗ്രഹിച്ചത് 'ഐശ്വര്യ റായ് ',റോയൽ ലുക്കിൽ ദീപികയും ശോഭനയും ഉടൻ; 5 മില്യൺ ഹിറ്റിൽ 'വാനതി'

ഗൗരി വീടുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും എല്ലാം രൂപകൽപ്പന ചെയ്യുന്നു. പക്ഷേ, വീട്ടിലെ എന്റെ മുറികൾ അവൾ ഡിസൈൻ ചെയ്തില്ല, എന്നാൽ ഞാൻ ക്ഷമിക്കുന്ന വ്യക്തിയാണ്, ഹൃദയത്താൽ മഹത്വമുള്ളവനാണെന്നും പുസ്തക പ്രകാശന ചടങ്ങിനിടെ ഷാറുഖ് പറഞ്ഞു. 

ഗൗരിയുടെ ‘മൈ ലൈഫ് ഇൻ ‍ഡിസൈൻ’ എന്ന പുസ്തകത്തിൽ വീടായ ‘മന്നത്തിലെ’ വിശേഷങ്ങളും ഷാറുഖ് ഖാന്റെയും മക്കളായ സുഹാന, ആര്യൻ, അബ്രാം എന്നിവരുടെ ഇതുവരെ കാണാത്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com