ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നിറവയറിലെ സ്നേഹയുടെ ഡാൻസ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Read More:കല്യാണദിവസം വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് വധു; വൈറലായി ഈ കല്യാണം

സ്നേഹ തന്നെയാണ് ഒമ്പതാം മാസത്തിലെ ഡാൻസ് വിഡിയോ പങ്കുവച്ചത്. ‘എന്തരോ മഹാനുഭാവലു’ എന്ന ക്ലാസിക് പാട്ടിനാണ് സ്നേഹ നൃത്തച്ചുവടുകൾ വച്ചത്. നിരവധി പേരാണ് സ്നേഹയ്ക്ക് ആശംസകളുമായെത്തുന്നത്. 

ഗർഭിണിയായിരിക്കുമ്പോൾ ഡാൻസ് കളിക്കുന്നത് നല്ലതാണെന്നും, ആരോഗ്യമുള്ള കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നുമെല്ലാമാണ് കമന്റുകൾ. നിറവയറിൽ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നു എന്നും ആരാധകർ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com