ADVERTISEMENT

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലിന്റു റോണി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വളകാപ്പ് വിഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഭർത്താവിന്റെ പിറന്നാളാഘോഷത്തിനൊപ്പമാണ് വളകാപ്പ് നടത്തിയത്. 

നീല പട്ടുസാരിയിൽ അതിമനോഹരിയായാണ് ലിന്റു വളകാപ്പിന് ഒരുങ്ങിയത്. ഗോൾഡൻ ആഭരണങ്ങളിഞ്ഞ് ട്രഡീഷണൽ ലുക്കിലാണ് ലിന്റു. നീല ഷർട്ടും മുണ്ടുമാണ് റോണിയുടെ വേഷം.‘വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളക്കാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി. ജീവിതകാലം മുഴുവനും ഞാൻ ഇത് ഓര്‍ത്തിരിക്കും’.– ലിന്റു സോഷ്യൽ മീഡിയയിൽ കുറിച്ചു.  

വളകാപ്പ് ചിത്രങ്ങളോടൊപ്പം ഭർത്താവിന് പിറന്നാൾ ആശംസകളും ലിന്റു നേർന്നു. ‘എപ്പോഴും എന്നെ റാണിയെപ്പോലെ പരിഗണിക്കുന്ന അച്ചൂന് പിറന്നാളാശംസകള്‍. എല്ലാ ദിവസവും ആഘോഷമാക്കി മാറ്റുന്നതിന് നന്ദി. വീണ്ടുമൊരു പിറന്നാള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഏറെ സന്തോഷത്തോടെ നമുക്ക് പിറന്നാള്‍ ആഘോഷിക്കാമെന്നായിരുന്നു’ ലിന്റു കുറിച്ചത്. 

lintu-rony-valakappu-video1

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ലിന്റുവും റോണിയും. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങളെല്ലാം ലിന്റു ചാനലിലൂടെ പങ്കിടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com