ADVERTISEMENT

വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഫെമിനിസ്റ്റുകളെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റ് ഓൾ കേരള മെൻസ് അസോസിയേഷന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾ അടങ്ങി ഒതുങ്ങി വീട് ഭരിച്ചിരുന്ന കാലം എത്ര മനോഹരമായിരുന്നെന്നും ഫെമിനിസം എന്ന വിഷം തലയ്ക്ക് പിടിച്ചതിന് പിന്നാലെയാണ് കുടുംബങ്ങൾ നശിക്കാൻ തുടങ്ങിയതെന്നുമായിരുന്നു പോസ്റ്റ്. 

ഫെമിനിസം കാരണം, അവിഹിത ബന്ധങ്ങളും,അവിഹിത ഗർഭങ്ങളും, ഭ്രൂണഹത്യയും, കേട്ടുകേൾവി  പോലും ഇല്ലാത്ത കുറ്റകൃത്യങ്ങളും ക്രൈം റേറ്റും വർദ്ധിച്ചു എന്നല്ലാതെ ഫെമിനിസ്റ്റുകളെ കൊണ്ട് മറ്റൊരു ഗുണവും ഉണ്ടായിട്ടില്ല. ലിംഗ സമത്വവും, നവോത്ഥാനവും, പാശ്ചാത്യവൽക്കരണവും പുലമ്പി  നിങ്ങളെ സമീപിക്കുന്ന ഫെമിനിസ്റ്റുകളെ  ചൂലും കെട്ടെടുത്ത്  അടിച്ചോടിക്കുക. കുടുംബിനി ആയ സ്ത്രീയെ സംരക്ഷിക്കാൻ കുടുംബസ്ഥനായ ഭർത്താവുണ്ട്  എന്ന പരമാർത്ഥം എന്നും മനസ്സിൽ സൂക്ഷിക്കുക എന്നും ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 

പോസ്റ്റിന്റെ പൂർണരൂപം

പെടക്കോഴി കൂവുന്ന നൂറ്റാണ്ട് അഭിനവ ഫെമിനിസ്റ്റുകളോട്...

സ്ത്രീകൾ അടങ്ങി ഒതുങ്ങി വീട് ഭരിച്ചിരുന്ന കാലം( നോട്ട് ദി പോയിന്റ്,നിങ്ങളുടെ ഭാഷയിൽ സ്ത്രീകൾക്ക് അധികാരത്തിൽ പ്രാതിനിധ്യമേ ഇല്ല എന്ന മുറവിളികൾക്ക് ഇടയിലാണ്) എത്ര മനോഹരമായിരുന്നു കുടുംബജീവിതങ്ങൾ. സ്വാതന്ത്ര്യം ഇല്ല എന്ന് നിങ്ങൾ പറഞ്ഞു പരത്താൻ ശ്രമിക്കുമ്പോഴും പണ്ടത്തെ സ്ത്രീകൾ സകല സൗകര്യങ്ങളും സൗഭാഗ്യങ്ങളും സന്തോഷങ്ങളും കുടുംബത്തിൽ അനുഭവിച്ചിരുന്നു. ഫെമിനിസം എന്ന വിഷം എന്ന് തലക്ക് പിടിച്ചോ അന്ന് മുതൽ കുടുംബങ്ങൾ നശിക്കാൻ തുടങ്ങി, പണ്ട് ഒക്കെ എത്ര ശതമാനം പേർക്ക് ഡിപ്രഷൻ ഉണ്ടായിരുന്നു??? കൂട്ടുകുടുംബങ്ങളിൽ വെച്ചും വിളമ്പിയും, അമ്മിക്കല്ലിൽ ചമ്മന്തി അരച്ചും, ഉണ്ടും ഉറങ്ങിയും എത്ര സന്തോഷത്തിൽ നടന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു. എത്ര അന്തസ്സോടെ ആൾക്കാർ  ജീവിച്ചു. ഇന്ന് കൂട്ടുകുടുംബങ്ങൾ ഉണ്ടോ? പോട്ടെ ഉള്ള കുടുംബ ബന്ധങ്ങൾ ശക്തമാണോ?? ആണ് മാറിയിട്ടില്ല, മാറിയത് പെണ്ണാണ്. തുമ്മിയാൽ ഉടനെ ഡിപ്രഷൻ,ഹോസ്പിറ്റൽ,ഡൈവോഴ്സ്...അങ്ങനെ അങ്ങനെ നീളുന്നു സ്ത്രീകളെ കൊണ്ട് ഉണ്ടായ വിനകൾ.

അടുക്കളയിൽ നിന്ന് അരങ്ങിലേക്ക്  എന്ന്  മുറവിളി കൂട്ടി ഫെമിനിസ്റ്റുകൾ എന്ത് നേടി ? ഒരുപാട്  വ്യഭിചാരിണികളേയും, വെപ്പാട്ടികളേയും  സൃഷ്ടിക്കാൻ കഴിഞ്ഞു.ഒരുപാട്  കുടുംബങ്ങൾ തകർത്തു, ഒരുപാട് ഒളിച്ചോട്ടങ്ങൾ  ഉണ്ടായി, ഒരുപാട് കുഞ്ഞുങ്ങൾ അനാഥരായി, അവിഹിത ബന്ധങ്ങൾക്ക് പിന്നോടിയായി  കൊലപാതകങ്ങൾ വർദ്ധിച്ചു, ഒരുപാട്  കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തി. ചുരുക്കത്തിൽ ഫെമിനിസം കാരണം, അവിഹിത ബന്ധങ്ങളും,അവിഹിത ഗർഭങ്ങളും, ഭ്രൂണഹത്യയും, കേട്ടുകേൾവി  പോലും ഇല്ലാത്ത കുറ്റകൃത്യങ്ങളും ക്രൈം റേറ്റും വർദ്ധിച്ചു എന്ന്  പറയാം. സമൂഹത്തിനും രാജ്യത്തിനും നവോത്ഥാനം പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകളെ കൊണ്ട്  മറ്റൊരു ഗുണവും ഉണ്ടായിട്ടില്ല.

ഒന്നേ പറയാനുള്ളൂ, സ്ത്രീകൾ വിചാരിച്ചാൽ ഒരു കുടുംബം നന്നാക്കാനും അത് വഴി നല്ല മക്കളെ സമൂഹത്തിന് നൽകാനും ആകും.അറിയാവുന്ന ആ പണി ചെയ്തു ശീലിക്കാൻ മറന്നാൽ സർവ നാശമാണ് ഫലം. ലിംഗ സമത്വവും, നവോത്ഥാനവും, പാശ്ചാത്യവൽക്കരണവും പുലമ്പി  നിങ്ങളെ സമീപിക്കുന്ന ഫെമിനിസ്റ്റുകളെ  ചൂലും കെട്ടെടുത്ത്  അടിച്ചോടിക്കുക. കുടുംബിനി ആയ സ്ത്രീയെ സംരക്ഷിക്കാൻ കുടുംബസ്ഥനായ ഭർത്താവുണ്ട്  എന്ന പരമാർത്ഥം  എന്നും മനസ്സിൽ സൂക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com