തൊപ്പി കൗമാരക്കാരെ വഴിതെറ്റിക്കുന്നു, പരാതി നൽകിയത് ജാഗ്രതയുണ്ടാക്കാൻ: പരാതിക്കാരൻ
Mail This Article
തൊപ്പിയെ പോലുള്ള വ്ലോഗർമാർ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് തൊപ്പിക്കെതിരെ പൊലീസിൽ പരാതി നൽകിയ മുർഷിദുൾ ഹഖ്. ഇനിയും തൊപ്പിമാർ സമൂഹത്തിൽ ഉണ്ടാകരുത്, ഇയാൾ ലൈവിൽ അസഭ്യ വർമാണ് ചൊരിയുന്നത്. അതിനൊരു മാറ്റം വരാൻ വേണ്ടിയാണ് തൊപ്പിക്കെതിരെ പരാതി നൽകിയതെന്നും മുർഷിദുൾ ഹഖ് പറഞ്ഞു. ഇത്തരത്തിലൊരാളെ ഉദ്ഘാടനത്തിന് വിളിക്കുന്നതു തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ഓൺലൈൻ ന്യൂസുകൾ തൊപ്പിയുടെ ഇന്റർവ്യൂ എടുക്കുന്നു. അത് ലക്ഷക്കണക്കിന് കുട്ടികളാണ് കണ്ടത്. ഇയാൾ ലൈവിൽ നിരന്തരമായി ലൈംഗിക ചേഷ്ഠകളും, തെറിപ്പാട്ടുകളും പറയുന്നു. അത്തരത്തിലുള്ളവരെ എതിർക്കണം. അതിൽ പൊതു സമൂഹം കൂടി ജാഗ്രത പാലിക്കണം. ഇയാളുടെ വലയിലുള്ളത് കൗമാരക്കാർ ആണ്. അവരെ വഴിതെറ്റിക്കുന്നതിൽ ഇയാൾ ഒരു പരിധി വരെ കാരണമായിട്ടുണ്ട്, വഴിതെറ്റിച്ചിട്ടുമുണ്ട്’. – മുർഷിദുൾ ഹഖ്
‘ദേശീയ പാത സ്തംഭിപ്പിച്ചാണ് വളാഞ്ചേരിയിൽ പരിപാടി നടന്നത്. കോഴിക്കോട് പോകുന്ന വഴിക്കാണ് എനിക്ക് ബുദ്ധിമുട്ട് അനുഭവിച്ചത്. അതിന് ശേഷമാണ് തൊപ്പിയെ പറ്റി അന്വേഷിക്കുന്നത്. ഇത്രയധികം അശ്ലീലം ചൊരിയുന്ന ആൾക്ക് ഹീറോ പരിവേഷം നൽകുന്നത് അവസാനിപ്പിക്കണം. അതിന് വേണ്ടിയാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്. ഇനിയെങ്കിലും തൊപ്പിക്കെതിരെ നടപടി എടുക്കണം. അല്ലെങ്കിൽ തൊപ്പിമാർ ഇനിയും സമൂഹത്തിലുണ്ടാകും’. പരാതിക്കാരൻ പറഞ്ഞു.