ADVERTISEMENT

ഓട്ടോകളിലും ബസുകളിലും ക്യാബുകളിലുമൊക്കെ പലപ്പോഴും യാത്രക്കാർ പലതും മറന്നുവെക്കാറുണ്ട്. പലപ്പോഴും അത് തിരിച്ച് കിട്ടാൻ ബുദ്ധിമുട്ടാകും. വിലപിടിപ്പുള്ള വസ്തുക്കളാണെങ്കിൽ അത് എന്നന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ നഷ്ടപ്പെട്ടെന്നു കരുതിയ സാധനം വീണ്ടും തിരിച്ച് കിട്ടിയാൽ ഏറെ സന്തോഷമാകും. അത്തരത്തിലൊരു വാർത്തയാണ് ഡൽഹിയിൽ നിന്ന് കേൾക്കുന്നത്. ഡൽഹിയിലെ ഒരു ടാക്സി ഡ്രൈവറാണ് വാഹനത്തിൽ മറന്നുവച്ച മൊബൈൽ ഫോൺ തിരിച്ച് നൽകി മാതൃകയായത്.

Read More: അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഗോപിസുന്ദർ, അമൃതയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചു, ശരിക്കും പിരിഞ്ഞില്ലേ എന്ന് ആരാധകർ

ഫിറ്റ്‌നസ് കോച്ചായ ഷാജൻ സാമുവലാണ് ട്വിറ്ററിൽ പ്രചോദനപരമായ കഥ പങ്കുവച്ചത്. ‘ഞങ്ങൾ ഇന്നലെ വൈകുന്നേരം ഡൽഹി എയർപോർട്ടിൽ ക്യാബ്‌ ബുക്ക് ചെയ്തു. സഹപ്രവർത്തകനായ വിവേകിന്റെ ഫോൺ ക്യാബിൽ മറന്നുവച്ചു. ഞങ്ങളുടെ കൈവശം ഡ്രൈവറുടെ മൊബൈൽ നമ്പർ ഇല്ലാത്തതിനാൽ ഒരിക്കലും ഫോൺ തിരിച്ച് ലഭിക്കില്ലെന്നു കരുതി. പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് ഡ്രൈവർ ഹിരാലാൽ മൊണ്ടൽ ഫോണുമായി ഹോട്ടലിലേക്ക് വന്നു’. ഷാജൻ ട്വിറ്ററിൽ കുറിച്ചു. 

Read More: ‘അമ്മയാവാൻ കഴിയില്ലെന്ന് ഒരുപാട് പേർ പരിഹസിച്ചു’, കുഞ്ഞിനെ മാറോട് ചേർത്ത് ലിന്റു, ഡെലിവറി വി‍ഡിയോ

ഒരു വിദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടപ്പോഴും താൻ ഇത് ചെയ്തിട്ടുണ്ടെന്ന് ഡ്രൈവർ അവരോട് പറഞ്ഞതായും അദ്ദേഹം പരാമർശിച്ചു. ഡ്രൈവറുടെ സത്യസന്ധയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. 'ഇന്നത്തെ കാലത്ത് ഇത്തരം സത്യസന്ധത കാണുന്നതിൽ സന്തോഷമുണ്ട്. നല്ല പ്രവൃത്തികളെ അംഗീകരിക്കുന്നതും അഭിനന്ദിക്കുന്നതും നല്ലതാണ്, അജ്ഞാതമായ മുഖങ്ങൾ...അവരുടെ കർത്തവ്യം തുടരുക ..ഇന്ന് ലോകം എന്തായി മാറിയാലും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. 

Content Summary: Taxi Driver Returns Mobile Phone That Man Forgot In His Cab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com