‘ജീവിക്കാനാണ് പാട്, മരിക്കാന്‍ ഈസിയാണ്, നമ്മള്‍ ഇല്ലാതായാല്‍ ആര്‍ക്ക് എന്ത് നഷ്ടം’; വൈകാരികമായ കുറിപ്പുമായി മഞ്ജു
Mail This Article
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പത്രോസ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ മഞ്ജുവിന് പല തരത്തിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളെയും അതിജീവിച്ചാണ് മഞ്ജു മുന്നോട്ട് നീങ്ങുന്നത്. ഇപ്പോഴിതാ ജീവിതത്തെ കുറിച്ചുള്ള മഞ്ജുവിന്റെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.
ജീവിച്ച് തുടങ്ങുമ്പോൾ തോൽപ്പിക്കാൻ പലരും വരും. ജീവിക്കാനാണ് പാട്, മരിക്കാൻ ഈസിയാണെന്നാണ് മഞ്ജു കുറിച്ചത്. ‘ജീവിച്ച് തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും. ഉറക്കമില്ലാതെ കരഞ്ഞ് തളര്‍ന്ന് കിടന്നപ്പോള്‍ ഒന്ന് മനസിലായി, ജീവിക്കാനാണ് പാട്, മരിക്കാന്‍ ഈസിയാണ്. നമ്മള്‍ ഇല്ലാതായാല്‍ ഇവിടെ ആര്‍ക്ക് എന്ത് നഷ്ടം. ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോവും. ജീവിക്കണം, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം’. മഞ്ജു കുറിപ്പിൽ പറഞ്ഞു.
നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. മുന്നോട്ട് ധൈര്യത്തോടെ ജീവിക്കണമെന്നും സന്തോഷത്തോടെ ജീവിക്കണമെന്നുമെല്ലാമാണ് പലരും പറയുന്നത്.