പ്രിയ ചങ്കേ...നീയാണെന്റെ ചങ്കിടിപ്പ്....എന്നും കൂടെയുണ്ടാകണം; അറിയാം സൗഹൃദ ദിനത്തെ പറ്റി
Mail This Article
ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് സൗഹൃദം. സ്വന്തമായി എന്തിനും കൂടെ നിൽക്കാൻ പോന്ന നല്ല ചങ്കുകൾ കൂടെയുണ്ടെങ്കിൽ ജീവിതം വൻ ഹാപ്പിയായിരിക്കും. നട്ടപാതിരയ്ക്ക് ചായ കുടിക്കാനും, വാ പോകാം എന്നു പറയുമ്പോഴേക്കും ഒന്നും നോക്കാതെ നമ്മുടെ കൂടെ ഓടി വരുന്ന സുഹൃത്തുക്കളൊക്കെയാണ് എന്നും നമ്മുടെ മുതൽ കൂട്ട്. സൗഹൃദം ആഘോഷിക്കാൻ അങ്ങനെ പ്രത്യേക ദിവസം വേണ്ടെങ്കിലും ചിലപ്പോഴെങ്കിലും നമ്മളോടൊപ്പം നില്‍ക്കുന്നവരെ മാത്രം ഓർക്കാനായി ചില ദിവസങ്ങൾ ഉണ്ടെങ്കിൽ അതൊരു രസം തന്നെയാണ്. ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനം ആചരിക്കുന്നത്.
Read More: എയർപോർട്ടിൽ കൂൾ ലുക്കിൽ കങ്കണ; ‘ബോളിവുഡിന്റെ രാജ്ഞി’ സ്റ്റൈൽ ചെയ്തത് 11 ലക്ഷത്തിന്റെ ബാഗ്
1935ൽ അമേരിക്കൻ നാഷണൽ കോൺഗ്രസ് ആണ് ഓഗസ്റ്റിലെ ആദ്യ ഞായർ സൗഹൃദ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഒരാളുടെ ജീവിതത്തിൽ സൗഹൃദത്തിന് വളരെ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവായിരുന്നു തീരുമാനത്തിനു പിന്നില്‍. 1997ൽ ‘വിന്നീ ദ് പൂ’ എന്ന പ്രശ്സ്ത കാർട്ടൂൺ കഥാപാത്രത്തെ സൗഹൃദ ദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കൻ കോൺഗ്രസ് തിരഞ്ഞെടുത്തു.
അമേരിക്കയിൽ തുടങ്ങിയ സൗഹൃദ ദിനാഘോഷം പതിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന് ലോകം മുഴുവൻ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നു. പല രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷം. ഇന്ത്യയിൽ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ആഘോഷം.
ജനങ്ങളും രാജ്യങ്ങളും സംസ്‌കാരങ്ങളും വ്യക്തികളും തമ്മിലുള്ള സൗഹൃദം വഴി സമാധാനവും സഹകരണവും സഹവര്‍ത്തിത്വവുമുള്ള ലോകമാണ് ലോക സൗഹൃദ ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. കാര്‍ഡുകളും സമ്മാനങ്ങളും കൈമാറിയും കൈയില്‍ ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകള്‍ അണിയിച്ചുമൊക്കെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ സൗഹൃദ ദിനം കൊണ്ടാടുന്നു.
മാരക രോഗത്താൽ കഷ്ടപ്പെടുന്ന സമയത്ത് കൂടുതൽ സുഹൃത്തുക്കൾ ഉള്ളവർ രക്ഷപ്പെടാൻ സാധ്യത കൂടുതലാണ് എന്ന് ചില പഠനങ്ങൾ പറയുന്നു. സുഹൃത്തുക്കളുടെ പിന്തുണ കൂടുതൽ ഇച്ഛാശക്തിയും പ്രതീക്ഷയും നൽകും എന്നതാണ് ഇതിനു കാരണമായി ചൂണ്ടി കാട്ടുന്നത്.
പറഞ്ഞു വരുമ്പോൾ നിങ്ങളറിയാതെ നിങ്ങളുടെ ആരോഗ്യം വരെ പാവം ചങ്ക് സംരക്ഷിക്കുന്നുണ്ട് എന്ന്. എന്താലേ...എന്തായാലും എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ‘സൗഹൃദ ദിനാശംസകൾ’
Content Highlights: Friendship Day | Friendship | Friends | Lifestyle | Manoramaonline