ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. തന്റെ ജീവിതത്തിൽ ബ്രേക്കപ്പിന് ശേഷമുണ്ടായ മാറ്റങ്ങളെ പറ്റിയും സ്വകാര്യ ജീവിതത്തെയും പറ്റിയുമുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ദിയ.

പ്രണയ ജീവിതത്തെ പറ്റിയും ബ്രേക്കപ്പിനെ പറ്റിയുമെല്ലാം ദിയ വിഡിയോയിൽ മനസ്സുതുറന്നു. ചെറുപ്പം മുതൽ താൻ ഒരു പ്രേമരോഗിയാണെന്നും ഒരുപാട് പേരെ സ്നേഹിക്കാൻ തയാറാണെന്നും ദിയ പറഞ്ഞു. ‘എത്ര പേർ എന്നെ സ്നേഹിച്ചതിന് ശേഷം വിട്ടുപോയാലും പ്രണയിക്കാനൊന്നും എനിക്ക് പേടിയില്ല. ചിലർ പ്രണയത്തിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ പ്രണയം തന്നെ വെറുക്കും. എന്നാൽ എനിക്ക് അങ്ങനെയല്ല. എന്റെ ജീവിതത്തിൽ പലരും എന്നെ നശിപ്പിച്ച് പുറത്തേക്ക് പോയിട്ടുണ്ട്. കളിച്ച് ചിരിച്ച് നടന്ന എന്നെ കരഞ്ഞുകൊണ്ട് ജീവിക്കാനായി പഠിപ്പിച്ചവരുണ്ട്. എന്റെ ബോയ്ഫ്രണ്ട്സെല്ലാം അങ്ങനെയുള്ളവരായിരുന്നു. പക്ഷേ, എനിക്ക് ആരോടും ദേഷ്യമില്ല. 100 പേർ എന്റെ  ജീവിതത്തിൽ വന്നുപോയാലും എനിക്ക് പെര്‍ഫെക്റ്റ് എന്നു തോന്നുന്ന ഒരാൾ വരുന്നതു വരെ ഞാൻ പ്രണയിക്കും’. ദിയ വിഡിയോയിൽ പറഞ്ഞു. 

Read More: ‘എല്ലാവരും ഇതെങ്ങനെ കാണുമെന്നറിയില്ല, ഞാൻ സന്തോഷത്തിലാണ്’; 39–ാം ദിവസം കുഞ്ഞുമായി സ്നേഹ ലൊക്കേഷനിൽ

ജീവിതത്തിൽ താൻ ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ടെന്നും അതു ഏറ്റവും കഷ്ടപ്പെട്ട സമയമായിരുന്നെന്നും ദിയ പറഞ്ഞു. ‘ചിരിച്ചുകൊണ്ട് ജീവിച്ച ഒരാളായിരുന്നു ഞാൻ. എനിക്കുണ്ടായ ഡിപ്രഷനെ ഞാൻ ഓവർകം ചെയ്തത് ചിരിച്ചു കൊണ്ടാണ്. ഉള്ളിൽ സങ്കടം ഒതുക്കി പിടിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ഞാൻ ചിരിച്ചു. വീട്ടുകാരടക്കം എല്ലാവരുടെയും മുന്നിൽ ഇങ്ങനെ തന്നെയായിരുന്നു. എന്റെ ചില സുഹൃത്തുക്കൾക്ക് മാത്രമാണ് എല്ലാം അറിയാമായിരുന്നത്. ബ്രേക്കപ്പിന്റെ പ്രശ്നങ്ങളിൽ നിന്ന് ഞാൻ തിരിച്ചുവന്നത് എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ കൂടുതലായി എൻഗേജ് ചെയ്തു കൊണ്ടാണ്. എന്റെ ബിസിനസിൽ ഞാൻ ഒരുപാട് ശ്രദ്ധ നൽകി. പിന്നെ സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചു’. ദിയ പറഞ്ഞു. 

ജീവിതത്തിൽ സെറ്റിൽ ആവുക എന്നുള്ളതാണ് ഇനിയുള്ള തീരുമാനമെന്നും പറ്റിയ ആളെ കിട്ടിയാൽ 2 വര്‍ഷം കൊണ്ട് വിവാഹം കഴിക്കുമെന്നും ദിയ പറഞ്ഞു.

Content Highlights: Diya Krishna | Life | Lifestyle | Depression | Manoramaonline

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com