‘നീയാണ് ഏറ്റവും മികച്ച അമ്മ’; കുഞ്ഞുപിറന്ന സന്തോഷം പങ്കുവച്ച് സെറീനയും ഭർത്താവും
Mail This Article
ടെന്നിസ് താരം സെറീന വില്യംസിനും ഭർത്താവ് അലക്സിസ് ഒഹാനിയനും രണ്ടാമത്തെ കുഞ്ഞു പിറന്നു. പെൺകുഞ്ഞാണ് ജനിച്ചത്. ‘സ്വാഗതം അദിര റിവർ ഒഹാനിയൻ’ എന്ന കുറിപ്പോടെ സെറീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകൾക്കൊപ്പമുള്ള ചിത്രവും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
മക്കൾക്കും ഭാര്യക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു അലക്സിസും സന്തോഷം അറിയിച്ചു. ‘ഞങ്ങളുടെ വീട് സ്‌നേഹം കൊണ്ട് ഒരുമിക്കുന്നു. സന്തോഷവതിയും ആരോഗ്യവതിയുമായ അമ്മയും കുഞ്ഞും. നന്ദി തോന്നുന്നു. സെറീന നീ വീണ്ടും സമാനതകളില്ലാത്തൊരു സമ്മാനം തന്നു. സെറീന നീയാണ് ‘ഗ്രേറ്റസ്റ്റ് മദർ ഓഫ് ഓൾ ടൈം’. എന്റെ ഭാര്യയെയും മകളെയും പരിപാലിച്ച എല്ലാ മെഡിക്കൽ സ്റ്റാഫിനും നന്ദി. അലക്സിസ് ഒളിമ്പിയ ഒഹാനിയന് അനുജത്തിയെ പരിചയപ്പെടുത്തുന്ന ഈ നിമിഷം ഞാൻ മറക്കില്ല’. അലക്സിസ് ഒഹാനിയൻ കുറിച്ചു.
സെറീനയും അലക്സിസും 2015 മെയ് മാസത്തിൽ റോമിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. 2017ൽ വിവാഹിതരായി. അതേവർഷം തന്നെ ഇരുവർക്കും ആദ്യ കുഞ്ഞു പിറന്നു.
Content Highlights: Serena Williams | Alexis Ohanian | Life | Baby | Lifestyle | Manoramaonline