ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. സ്വന്തം വീട്ടിൽ കള്ളൻ കയറിയെന്നും സ്വർണമടക്കമുള്ള പല സാധനങ്ങളും മോഷണം പോയെന്നും ലിന്റു പുത്തൻ വിഡിയോയിൽ പറഞ്ഞു. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആരോ ആണ് വീട്ടില്‍ കയറിയിരിക്കുന്നതെന്നാണ് ലിന്റു പറയുന്നത്. വീട്ടിലെ രംഗങ്ങള്‍ കാണിച്ചു കൊണ്ടാണ് വിഡിയോ പങ്കുവെക്കുന്നത്.

Read More: ‘ശരിക്കും എന്താണ് ഉദ്ദേശിച്ചത്? ബെൽറ്റോ അതോ ജീൻസോ’; ‘സറ’യുടെ വസ്ത്ര പരീക്ഷണത്തിന് ട്രോൾമഴ

രണ്ടാഴ്ചയോളമായി ഒരു യാത്രയിലായിരുന്നുവെന്നും തിരികെ വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് അറിയുന്നതെന്നും ലിന്റു പറഞ്ഞു. വീട്ടിലെ വസ്തുക്കളെല്ലാം വാരി വലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ടിരിക്കുകയാണ്. തന്റേയും മകന്റേയും സ്വര്‍ണം മോഷണം പോയെന്നും ഔഡി കാറിന്റെ താക്കോൽ കൊണ്ടുപോയെന്നും ലിന്റു പറഞ്ഞു. എന്നാൽ പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമാണെന്നും ലിന്റു വിഡിയോയിൽ വ്യക്തമാക്കി.

Read More: പരസ്പരം നോക്കി നിൽക്കുന്ന നഗ്ന മോഡലുകൾ, എക്സിബിഷൻ കാണാൻ അവർക്കിടയിലൂടെ നീങ്ങണം; അഭിനന്ദനവും വിമർശനവും

ഇന്‍ഷുറന്‍സുള്ളതിനാൽ എല്ലാം റിക്കവര്‍ ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് ലിന്റു. ‘റീല്‍സ് കണ്ടാണ് കള്ളന്‍ കയറിയത് എന്ന് ചിലര്‍ പറയുന്നുണ്ട്. അവരോട് ഒന്നും പറയാനില്ല. കുത്തുവാക്കുകള്‍ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് വിഡിയോ ഇടുന്നത്. സ്വര്‍ണത്തേക്കാള്‍ വിലയുള്ള വാച്ചുകളും മോഷണം പോയിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ സ്വത്ത് മകനാണ് അവന്‍ സുരക്ഷിതനാണ്’. ലിന്റു പറഞ്ഞു. തന്റെ അനുഭവം മറ്റാര്‍ക്കും ഇനിയുണ്ടാകരുതെന്ന് കരുതിയാണ് വിഡിയോ പങ്കുവെക്കുന്നതെന്നും ലിന്റു പറയുന്നു.

വീട്ടില്‍ പൊലീസ് അന്വേഷണം നടത്തുന്നതിന്റേയും ദൃശ്യങ്ങള്‍ ലിന്റു പങ്കുവച്ചു. 

Content Highlights: Lintu Roni Reveals Heartbreaking Robbery Footage of Stolen Gold and Jewelry

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com