ADVERTISEMENT

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജിസ്മി. സമൂഹ മാധ്യമത്തിലൂടെ വിശേഷങ്ങളെല്ലാം പങ്കുവക്കാറുള്ള നടി ഇപ്പോഴിതാ കുഞ്ഞതിഥി എത്താൻ പോകുന്നു എന്ന സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ്.

Read More: നൃത്തച്ചുവടുകൾ, ആഘോഷം; പാരിസ് ഫാഷൻ വീക്കിൽ തിളങ്ങി ഐശ്വര്യ റായ്, കണ്ണുകൾ എത്ര മനോഹരമെന്ന് ആരാധകർ

പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടിന്റെയും സ്കാനിങ്ങ് റിസൾട്ടിന്റെയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഗർഭിണിയാണെന്ന സന്തോഷം ജിസ്മി അറിയിച്ചത്. ‘ഞങ്ങൾക്ക് അമൂല്യമായ സമ്മാനം തന്നതിന് ദൈവത്തിനോട് നന്ദി, ഞങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു’. ജിസ്മി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഭർത്താവ് മിഥുനൊപ്പമുള്ള ചിത്രവും പങ്കുവച്ചു. 

jismi1
Image Credits: Instagram/jismyjiz

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020ൽ കാമറാമാൻ ഷിൻജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്. 

Content Highlights: Serial actress Jizmi announce pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com