ചികിത്സയേക്കാൾ നല്ലത് പ്രതിരോധമല്ലേ, മുല്ലപ്പെരിയാറിൽ ആശങ്കയെന്ന് റോബിൻ, ടെൻഷൻ വേണ്ട കേരളം സുരക്ഷിതമെന്ന് ഇപി
Mail This Article
ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാം എന്ന ന്യൂയോര്‍ക് ടൈംസ് ലേഖനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ശ്രദ്ധയില്‍പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍. കേരള മാഗസിന്‍റെ പുരസ്കാരദാന ചടങ്ങില്‍ വച്ചാണ് മുല്ലപ്പെരിയാര്‍ വിഷയം റോബിന്‍ ഇപി ജയരാജന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്.
Read More: ആരാണ് ആ ഒളിഞ്ഞിരിക്കുന്ന വ്യക്തി, ഉർഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? വൈറലായി ചിത്രങ്ങൾ
‘എനിക്ക് ഇ പി ജയരാജന്‍ സാറിനോട് ഒരു അപേക്ഷയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഞാന്‍ തിരുവനന്തപുരത്തുകാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ട്. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ പറയാറുണ്ട്. ഒരു പ്രശ്നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു’. റോബിന്‍ പറഞ്ഞു.
എന്നാല്‍ മറുപടിയായി ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും എന്ന് ഇപി മറുപടി പറഞ്ഞു.
ലിബിയയിലെ അണക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ലേഖനത്തിലാണ് മുല്ലപ്പെരിയാറിനെ പറ്റി പരാമർശിച്ചത്.