‘സ്ത്രീകൾക്ക് എന്തിനാണ് കൂടുതൽ പ്രിവിലേജ്, ലക്ഷ്യവുമായി മുന്നോട്ട് പോവുക’; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷിയാസിന്റെ വിഡിയോ
Mail This Article
കഴിഞ്ഞ ദിവസമണ് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് ഷിയാസിനെ പിടികൂടിയത്. വൈകീട്ടോടെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പുറത്തെത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഷിയാസ് പങ്കുവച്ച വിഡിയോകളാണ് ശ്രദ്ധ നേടുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വിഡിയോകളാണ് ഷിയാസ് പങ്കുവച്ചത്.
രണ്ട് റീൽ വിഡിയോകളാണ് ഷിയാസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ആദ്യത്തേത് ഒരഭിമുഖത്തിൽ സ്ത്രീകൾക്ക് എപ്പോഴും അവകാശം കിട്ടുന്നെന്നും അവർക്കുള്ള പ്രിവിലേജിനെ പറ്റിയും നടി സാധിക പറഞ്ഞ വിഡിയോയാണ്. ‘ആണിനോട് ദേഷ്യം തോന്നിയാൽ അവരെ ടാർഗെറ്റ് ചെയ്യുന്ന അവസ്ഥയുണ്ട്. സ്ത്രീകൾക്ക് പ്രിവിലേജ് ഉണ്ട്. സ്ത്രീ കേസ് കൊടുത്താൽ അപ്പോൾ തന്നെ ആണിനെ അറസ്റ്റ് ചെയ്യുന്ന പ്രിവിലേജുണ്ട്. എന്നാൽ പുരുഷൻമാർക്ക് അതിനുള്ള പ്രിവിലേജില്ല. ആ നിയമം യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. കാശ് തട്ടാനായെല്ലാം പലരും നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്തിനാണ് അങ്ങനെ നിയമം. സ്ത്രീക്കും പുരുഷനും തുല്യ നിയമമാണ് വേണ്ടത്’. എന്ന് സാധിക പറയുന്ന വിഡിയോയാണ് ഷിയാസ് ആദ്യം പങ്കുവച്ചത്. ‘ഇത് ശരിയാണ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
പിന്നാലെ ‘കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല. ഇവ രണ്ടുമില്ലാത്ത നാടും ഇല്ല. നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക’. എന്ന രജനീകാന്തിന്റെ വാക്കുകളും പങ്കുവച്ചു.
വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഷിയാസിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.