ലക്ഷ്മി നായർ വീണ്ടും മുത്തശ്ശിയായി, മകൻ വിഷ്ണുവിന് കുഞ്ഞു പിറന്നു
Mail This Article
മിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നായർ വീണ്ടും മുത്തശ്ശിയായിരിക്കുകയാണ്.
ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും പെൺകുഞ്ഞ് പിറന്നു. സമൂഹ മാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത കുടുംബം അറിയിച്ചത്. ‘പെൺകുഞ്ഞാണ്, അവൾ ഞങ്ങളുടെ ഹൃദയം കവർന്നു’ എന്ന കുറിപ്പെടെയാണ് കുഞ്ഞു പിറന്ന സന്തോഷം അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള അനുരാധയുടെയും വിഷ്ണുവിന്റെയും ചിത്രമാണ് പങ്കുവച്ചത്. എന്നാൽ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. നേരത്തെ അനുരാധയുടെ സീമന്തം ചടങ്ങുകളെല്ലാം കുടുംബം ആഘോഷമാക്കിയിരുന്നു. രണ്ടു മക്കളാണ് ലക്ഷ്മിക്ക്. മകൾ പാർവതി മാഞ്ചസ്റ്ററിലാണ് താമസം.